കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ലഭിക്കുന്ന ഒരു മികച്ച ധനസഹായത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.ആട് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തിൽ യുണിറ്റ് തുടങ്ങാൻ ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതി ആണ് ഇത്.എങ്ങനെ അപേക്ഷിക്കാം,അപേക്ഷ ഫോം എവിടെ നിന്നും വാങ്ങാൻ സാധിക്കും,അപേക്ഷിക്കാൻ സാധിക്കുന്ന അവസാന തീയതി തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.കേരളസർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ “റീബിൽഡ് കേരള” വഴി ആണ് ഈ സഹായം സാധരണ ജനങ്ങൾക്ക് ലഭിക്കുന്നത്.
ആട് വളർത്തൽ യുണിറ്റ് ആരംമഭിക്കുന്നതിനായിട്ടാണ് ഒരു ലക്ഷം രൂപ വരെ ധനസഹായം ആയി ലഭിക്കുന്നത്.രണ്ടു വിഭാഗങ്ങളിൽ ആയിട്ടാണ് ധനസഹായം ലഭിക്കുന്നത്.ഒന്നാമത്തെ വിഭാഗത്തിൽ 19 പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.രണ്ടാമത്തെ വിഭാഗം 5 പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങാനായി 25000 രൂപ ധനസഹായം ലഭിക്കുന്നതാണ്. രണ്ടാമത്തെ പദ്ധതിയുടെ പേര് “ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്” എന്നായിരുന്നു.ഈ പദ്ധതിയെ കുറിച്ചുള്ള പോസ്റ്റ് മുൻപ് ഇട്ടിട്ടുള്ളതിനാൽ അതിനെ കുറിച്ചുള്ള വിവരം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാനാവുന്നതാണ്.
ഇത് കൂടാതെ പശു വളർത്തൽ യുണിറ്റ്,തൊഴുത്ത് നവീകരിക്കാൻ,തീറ്റപ്പുൽ കൃഷി,കോഴിവളർത്തൽ തുടങ്ങിയ കാര്യങ്ങൾക്കുമായി റീബിൾഡ് കേരള പദ്ധതി വഴി ഇതിനൊപ്പം തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.അപേക്ഷ ഫോം മൃഗാശുപത്രികൾ മുഖേന ലഭിക്കുന്നതാണ്.അവസാന തീയതി സെപ്റ്റംബർ 5 – 2020 ആണ്.കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള സംശയങ്ങൾ അറിയിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.ആട് വളർത്തലിനു താൽപ്പര്യം ഉള്ളവരിലേക്കു വളരെ ഉപകാരപ്രദമായ ഈ വിവരം എത്തിക്കാൻ ശ്രദ്ധിക്കുക.
