പഴയ ടയർ കൊണ്ട് ഇങ്ങനേയും വിശ്വസിക്കാൻ കഴിയുന്നില്ല

നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് വണ്ടികളുടെ ടയറൊക്കെ തേഞ്ഞുപോയാൽ അല്ലെങ്കിൽ പൊട്ടി പോവുകയാണെങ്കിൽ അത് കളയാറായിരിക്കും പതിവ്. എന്നാൽ ഇന്ന് നമുക്ക് ഈ കേടായ ടയറുകൾ കൊണ്ട് ഒരു അടിപൊളി സോഫ തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ സോഫ തയ്യാറാക്കാനായി 3 ഒരേ വലിപ്പമുള്ള ടയറുകളാണ് എടുത്തിട്ടുള്ളത്. ശേഷം ടയറിന്റെ ഒരു സൈഡിലായി മൂന്നു ഹോളുകൾ ഇട്ടു കൊടുക്കുക.

ശേഷം 3 ടയറുകളെയും കുറച്ചു നട്ടും ബോൾട്ടും കൊണ്ട് ഒരുപോലെ അടുക്കിവെച്ചു ലോക്കാക്കുക. ശേഷം ടയറിന്റെ അതെ വലിപ്പത്തിലുള്ള 2 പ്ലൈവുഡ് പീസിനെ എടുക്കുക. എന്നിട്ട് ഒരു പ്ലൈവുഡ് പീസ് ടയറിന്റെ ഏറ്റവും മുകളിലായി വെച്ച് സ്ക്രൂ ചെയ്യുക. എന്നിട്ട് ടയറിന്റെ അടിയിലായും ഒരു പ്ലൈവുഡ് ഈ രീതിയിൽ തന്നെ വെച്ച് സ്ക്രൂ ചെയ്യുക. ശേഷം ടയറിന്റെ ചുറ്റിലുമായി ടയറിന്റെ അതെ അളവിലുള്ള ഫോം കൊണ്ട് കവർ ചെയ്യുക. ഒന്നര ഇഞ്ചു കനത്തിലുള്ള ഫോമാണ് ഇതിന് വേണ്ടി എടുത്തിട്ടുള്ളത്.

ശേഷം ഫോമിന്റെ രണ്ട് അറ്റത്തായും പശ തേച്ചു ഒട്ടിക്കുക. ശേഷം പ്ലൈവുഡിന്റെ മുകളിലാണ് അതെ അളവിലുള്ള ഫോം വെച്ച് ഒട്ടിക്കുക. എന്നിട്ട് അതിന്റെ മുകളിലായി ഒരു റെക്സിനാണ് ഇട്ടു കൊടുക്കേണ്ടത്. അതിനായി ഈ മുകളിലത്തേയും സൈഡിലേയും ഫോമിന്റെ കറക്ട് അളവെടുക്കുക. എന്നിട്ട് മുകളിലത്തെ റൗണ്ട് പീസിനെയും സൈഡിലായുള്ള നീളത്തിലുള്ള പീസിനെയും ചേർത്ത് വെച്ച് തയ്‌ച്ചെടുക്കുക.

ശേഷം തയ്‌ച്ചെടുത്ത റെക്സിനെ സോഫയുടെ മുകളിൽ നിന്നും താഴേക്ക് ഇറക്കിയിടുക. എന്നിട്ട് റെക്സിന്റെ താഴ് ഭാഗം ഒരു സ്റ്റാപ്ലർ കൊണ്ട് ചേർത്തടിക്കുക. ശേഷം സോഫയുടെ എല്ലാ ഭാഗത്തും ഒരേ അളവിൽ സ്റ്റാപ്ലർ കൊണ്ട് അടിക്കുക. അപ്പോൾ നമുക്ക് ഈ സോഫ ഒരു ഡിസൈൻ പോലെ കിട്ടുന്നതാണ്. ശേഷം കുറച്ചു ഷോ ബട്ടൻസ് റെക്‌സിൻ കൊണ്ട് കവർ ചെയ്ത ശേഷം സ്റ്റാപ്ലർ അടിച്ച ഓരോ കുഴിയിലേക്കും വെച്ച് ഒട്ടിക്കുക.

അപ്പോൾ ടയർ കൊണ്ട് തയ്യാറാക്കിയ സോഫ വളരെ ഭംഗിയായി കിട്ടിയിട്ടുണ്ട്. ഇത് ടയർ കൊണ്ടാണ് നിർമ്മിച്ചത് എന്ന് തോന്നുകയേ ഇല്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സോഫയാണിത്. ഇനിമുതൽ കേടായ ടയറുകൾ നിങ്ങളുടെ വീടുകളിൽ ഉണ്ട് എങ്കിൽ ഈ രീതിയിൽ ആക്കി എടുക്കുവാൻ ശ്രമിക്കുമല്ലോ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply