ലോൺ എടുത്തിട്ടുണ്ടോ? …ഇവ ശ്രദ്ധിക്കു

ലോണുകൾ എടുത്തവരെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മാസം വളരെ പ്രധാനപ്പെട്ട ഒന്നാണ്.കാരണം അറിവില്ലായ്‌മ കൊണ്ട് ചെയ്യുന്ന അബദ്ധം മൂലം ഭീമമായ തുക ഫൈൻ അടക്കേണ്ട സാഹചര്യം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്.അതിനി ഹൗസിംഗ് ലോണുകൾ ആകട്ടെ,അല്ലെങ്കിൽ പേഴ്സണൽ ലോണുകൾ,വാഹന ലോണുകൾ അങ്ങനെ ഏതു തരം ലോണുകൾ ആണ് എങ്കിലും സെപ്റ്റംബർ മാസം തുടങ്ങുന്ന പുതിയ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.കഴിഞ്ഞ 4 മാസക്കാലം ആയി മൊറട്ടോറിയം നിലവിൽ ഉണ്ടായിരുന്നു.കോവിഡ് 19 വ്യാപനം മൂലം ഉള്ള ലോക്ക്ഡൗൺ കാരണം ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിൽ എടുത്താണ് ആർ ബി ഐ മോററ്റോറിയം പ്രഖ്യാപിച്ചിരുന്നത്.

സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം ആയിരുന്ന ഈ മൊറട്ടോറിയം സംവിധാനത്തിൽ,തിരിച്ചടവ് വേണ്ടതില്ലാത്ത മാസങ്ങളിലെ പലിശ ഉപഭോക്താവ് അടക്കേണ്ടതുണ്ട്.പലിശ തുക ലോൺ തുകയുമായി ചേർത്ത് അടക്കുകയോ അല്ലെങ്കിൽ തവണകൾ ആയി അടക്കുകയോ വേണം.കൂടാതെ സെപ്റ്റംബർ മാസം മുതൽ ലോണുകൾ തിരിച്ചടച്ച് തുടങ്ങേണ്ടതുണ്ട്.മൊറട്ടോറിയം കാലാവധി ആഗസ്റ്റ് മാസത്തോടെ അവസാനിക്കുന്നതിനാൽ ആണ് തിരിച്ചടവ്‌ പുനരാരംഭിക്കേണ്ടത്.മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സാഹചര്യം കുറവായത് കൊണ്ട് തന്നെ തിരിച്ചടവിനുള്ള തുക അടുത്ത മാസം മുതൽ കരുതി വെക്കേണ്ടതാണ്.

മൊറട്ടോറിയം കാലയളവിൽ ഉള്ള പലിശ കണക്കാക്കുന്നതും,അവ പ്രിൻസിപ്പൽ തുകയുമായി കൂട്ടുമോ എന്നത് സംബന്ധിച്ച കാര്യങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പോരണമായും കാണുക.ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply