10 ലക്ഷത്തിനും വീടുണ്ടാക്കാൻ പറ്റുമോ?

സ്വന്തം ആയി ഒരു വീട് എന്നത് എല്ലാരുടെയും സ്വപ്നം ആണ്. സ്വന്തം ആയി ഒരു വീട് വയ്ക്കുമ്പോൾ അതിൽ മണലും ഇഷ്ടികയും സിമന്റും മാത്രം അല്ല നമ്മുടെ സ്വപ്നങ്ങളും കഷ്ടപ്പാടും കൂടി ചേരുന്ന ഒന്നാണ്. ഏത് ഒരു മനുഷ്യന്റെയും സ്വപ്ന സാക്ഷാത്കാര്യം ആണ് വീട്. പക്ഷെ ഭീമമായ നിർമ്മാണചിലവ് നമ്മുടെ വീട് എന്ന സ്വപ്നത്തെ പിന്നോട്ട് വലിക്കുന്നു. ഇപ്പോഴത്തെ നിർമാണ ചിലവിൽ സാധാരണകാരന് നല്ല ഒരു വീട് എന്ന സ്വപ്നം ഒരു സ്വപ്നം മാത്രം ആയി പോകുക ആണ്.

എന്നാൽ ഒരു പത്ത് ലക്ഷം രൂപ ഉണ്ടെങ്കിൽ അടിപൊളി ഒരു വീട് വയ്ക്കാൻ കഴിയും. ഇപ്പോഴത്തെ വീടിന്റെ നിർമ്മാണചിലവ് ഓർക്കുമ്പോൾ പത്തു ലക്ഷം രൂപ കൊണ്ട് ഒരു വീടോ എന്ന സംശയം സ്വാഭാവികം ആയും എല്ലാർക്കും ഉണ്ടാകാം. പക്ഷെ സത്യം ആണ് അങ്ങനെ ഉള്ള ഒരു പ്ലാനിനെ കുറിച്ച് ആണ് ഡെക്കറേറ്റ് ഡിസൈൻ പറയുന്നത്.സാധാരണകാർക്ക് പത്തുലക്ഷം രൂപയ്ക്ക് രണ്ടു ബെഡ്‌റൂംമും രണ്ടു ബാത്‌റൂമും അടങ്ങിയ വീട് ഒരു വലിയ കാര്യം തന്നെ ആണ്.

കണ്ടാൽ പത്തു ലക്ഷം രൂപയുടെ വീട് ആണ് എന്ന് ആർക്കും തോന്നാത്ത ഒരു ഡിസൈൻ ആണ് ഇതിന്റേത്.വുഡൻ കളർ കമ്പിനേഷനിൽ ആണ് ഇത് വരുന്നത് .650 സ്ക്വയർഫീറ്റിൽ ആണ് ഈ വീട്. എങ്ങനെ നോക്കിയാലും പത്തു ലക്ഷം രൂപയിൽ താഴെ ആവുകയെ ഉള്ളു ഇതിന്റെ നിർമാണ ചിലവ്.രണ്ടു ബെഡ്‌റൂം 2 ബാത്റൂം ഒരു ഹാൾ, അടുക്കള എന്നിവ ചേരുന്നത് ആണ് ഇതിന്റെ പ്ലാൻ.

25 ഉം 30 ഉം ഒക്കെ ലക്ഷങ്ങൾ കൊടുത്തു വീട് ഉണ്ടാകാൻ സാധാരണക്കാർക്ക് ഒരിക്കലും സാധിക്കില്ല. അവരുടെ സ്വപ്നങ്ങൾക്ക് അവർ പരിധി വയ്ക്കുന്നതും അത് കൊണ്ട് തന്നെ ആണ്. പത്തു ലക്ഷം തന്നെ മിക്ക ആളുകൾക്കും ഭീമമായ ഒരു തുക ആണ്. എന്നിരുന്നാലും ഇപ്പോഴത്തെ വീടിന്റെ നിർമ്മാണചിലവ് വച്ചു നോക്കുമ്പോൾ 10 ലക്ഷം രൂപയ്ക്ക് ഒരു നല്ല വീട് എന്ന് പറയുമ്പോൾ അത്‌ എങ്ങനെ നോക്കുമ്പോഴും ലാഭം തന്നെ ആണ്.കൂടുതൽ വിവരങ്ങളും പ്ലാനും കാണാൻ വീഡിയോ കാണാം.

Leave a Reply