ദിനംപ്രതി രോഗികൾ വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പല രീതിയിലുള്ള രോഗങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാകുക. എന്നാൽ പണമില്ലാത്തതു കൊണ്ട് തന്നെ പലർക്കും ശരിയായ രീതിയിൽ ചികിത്സ കിട്ടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഇന്ന് നമുക്ക് സാധാരണക്കാരായ ജനങ്ങൾക്ക് ഒരുപാട് സഹായകരമാകുന്ന ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈയൊരു അറിവ് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്നതുതന്നെ യായിരിക്കും. ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷുറൻസിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഒരു കുടുംബത്തിന് ചികിത്സയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപവരെ നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. സർക്കാർ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും ചികിത്സ തേടുന്നവർക്ക് ഈയൊരു ഇൻഷുറൻസിന്റെ ഭാഗമാകാൻ കഴിയും. ആധാർ കാർഡിന്റെ കോപ്പിയും റേഷൻ കാർഡിന്റെ കോപ്പിയുമായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തന്നെ ഇതിനുള്ള പേര് രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.
ഒരു വർഷം 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണിത്.
എന്നാൽ വീട്ടിലുള്ള അംഗങ്ങളുടെ പ്രായമോ എണ്ണമോ ഈയൊരു ഇൻഷുറൻസിന് പ്രശ്നമല്ല എന്നുള്ളതാണ് ഈയൊരു ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷുറൻസിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സാ രീതിയാണ് ഈ ഒരു പദ്ധതി വഴി സാധാരണക്കാരന് ലഭിക്കുന്നത്. നേരത്തെ രോഗമുള്ള ഒരു വ്യക്തി ഈയൊരു ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുകയാണെങ്കിൽ ഇൻഷുറൻസിന് യാതൊരു തടസ്സവും ഉണ്ടാകുകയില്ല.
നിലവിൽ അംഗത്വം എടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ചികിത്സാ സഹായം വേണ്ടവർക്ക് ഏത് ആശുപത്രിയിലാണ് ചികിത്സ വേണ്ടത് ആ ആശുപത്രിയിൽ തന്നെ ഐഡി കാർഡ് മാത്രം കാണിക്കുക യാണെങ്കിൽ ഓൺലൈൻ വഴിയോ ഓഫ്‌ലൈൻ വഴിയോ ഈയൊരു ഇൻഷുറൻ സിലേക്ക് അപേക്ഷകൾ നൽകാൻ സാധിക്കും. ഈ ഇൻഷുറൻസ് സ്കീമിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
