കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ രണ്ടാം തരംഗത്തെ ചേറുക്കണം എന്ന് ഉണ്ടെങ്കിൽ വാക്സിനേഷൻ മാത്രമേ നമുക്ക് പരിഹാരമായി മുൻപിൽ ഉള്ളു. അതുകൊണ്ടുതന്നെ എല്ലാവരും വാക്സിനേഷൻ എടുക്കേണ്ട അത്യാവശ്യവുമാണ്. ഇന്ന് ചിലരെങ്കിലും ഇതിൽ വിമുഖത കാണിക്കുന്നുണ്ട്. പല വാർത്തകൾ കേട്ടതിനാൽ അതുകൊണ്ട് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന വിശ്വാസം ഉള്ളതു കൊണ്ടും ഒക്കെയാണ് പലരും ഇതിനെ മുൻപോട്ടു വരാതിരിക്കുന്നത്.
പക്ഷേ ഒരു ജനതയുടെ നിലനിൽപ്പിന് തന്നെ ഇപ്പോൾ വാക്സിനേഷന് അത്യാവശ്യം ആണെന്നിരിക്കെ പലരും വിമുഖത കാണിക്കുമ്പോൾ ഒരു വലിയ സമൂഹത്തിന്റെ ചെറുത്തുനിൽപ്പിനെ ആണ് അത് ബാധിക്കുന്നത് എന്ന് പറയാതെ വയ്യ. ഇപ്പോൾ കൊവിഡ് വാക്സിൻ എടുക്കുന്ന ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ബാങ്കുകളും രംഗത്ത് എത്തിയിരിക്കുക ആണ്. ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രതിരോധകുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകൾ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് സ്ഥിര നിക്ഷേപത്തിന് 0.9% അധികം പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ദിവസം കാലയളവിലെ നിക്ഷേപത്തിന് ആണ് ഈ പലിശ ബാധകമായി ഉള്ളത്. സെൻട്രൽ ബാങ്കിൻറെ പദ്ധതിപ്രകാരം നിക്ഷേപകർക്ക് കാൽ ശതമാനം പലിശയാണ് അധികം നൽകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
1,111 ദിവസമാണ് ഈ നിക്ഷേപത്തിന് കാലാവധിയായ വരുന്നത്. പുതിയ നിക്ഷേപകർക്ക് അധിക പലിശ ഈ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇനിയും കൂടുതൽ പദ്ധതികളുമായി ബാങ്കുകൾ രംഗത്തേക്ക് വന്നേക്കാം എന്നുതന്നെയാണ് ആളുകൾ പ്രതീക്ഷിക്കുന്നത്.
