ഏറ്റവും ആളുകൾക്ക് ഇപ്പോൾ നന്ദിയും കടപ്പാടും നമ്മുടെ സർക്കാരിനോട് തന്നെയാണ് എന്ന് നിസ്സംശയം പറയാവുന്നതാണ്. നമ്മൾ മഹാമാരിയോട് പൊരുതുന്ന ഈ സമയത്ത് അതിജീവനത്തിനായി നെട്ടോട്ടമോടുന്ന ഈ സമയത്ത് കേരള സർക്കാർ നൽകുന്ന പിന്തുണ വളരെ വലുതാണ്. മുഖ്യമന്ത്രിയായ സഖാവ് പിണറായി വിജയൻ കോവിഡ് മഹാമാരി നമ്മുടെ സംസ്ഥാനത്തിലേക്ക് എത്തിയത് മുതൽ അഹോരാത്രം പ്രയത്നിക്കുകയും അതിന് വേണ്ടി അദ്ദേഹം പോരാടുകയും ആണ്. ഇതിനോടകം അദ്ദേഹത്തിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. കോവിഡ് ഒന്നാം തരംഗം ആരംഭിച്ച നിമിഷം മുതൽ ആളുകൾക്ക് ഭക്ഷണ കിറ്റ് ആയും അതോടൊപ്പം തെരുവിൽ അലഞ്ഞുനടക്കുന്ന വർക്ക് പോലും ആഹാരവും എല്ലാം നൽകി സർക്കാർ നമ്മളോടൊപ്പം തന്നെയുണ്ടായിരുന്നു.
എല്ലാമാസവും ആളുകൾക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുത്തു കൊണ്ട് സർക്കാർ അവരുടെ ഉത്തരവാദിത്വം പൂർത്തീകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അതുകൊണ്ട് തന്നെയായിരുന്നു പിണറായി വിജയൻ സർക്കാർ വീണ്ടും രണ്ടാമത്തെ തരംഗത്തിലും കേരളത്തിലേക്ക് തന്നെ സ്ഥാനം നേടിയത്. ഇപ്പോൾ വീണ്ടും കോവിഡിന്റെ രണ്ടാം തരംഗമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ സമയത്തും അനുയോജ്യമായ സമയത്ത് തന്നെ ലോക്കഡൗൺ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വീണ്ടും മികച്ച രീതിയിൽ മുന്നോട്ടു പോകാൻ തുടങ്ങുകയാണ്. ഒറ്റത്തവണ പെൻഷൻ സഹായമാണ് ഇപ്പോൾ പുതുതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
2600 രൂപ പെൻഷൻ ആളുകൾക്ക് നൽകിക്കൊണ്ടുള്ള പുതിയ സർക്കാരിൻറെ സഹായത്തെ കുറിച്ച് ഇതിനോടകം വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞുകഴിഞ്ഞു. മെയ് മാസത്തെ പെൻഷൻ ആയി ലഭിക്കാൻ പോകുന്നത് 1600 രൂപ പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ഈ മാസം 20 നും 30 നും ഇടയിലായിരിക്കും. എന്നാൽ ഈ സാഹചര്യത്തിൽ സർക്കാർ ഇതു കുറച്ചു നേരത്തെ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ തുടങ്ങുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. ക്ഷേമനിധി ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് ഒരു ആയിരം രൂപ കൂടി ലഭിക്കുന്നുണ്ട്. അതിനോടൊപ്പം പെൻഷനായി 1600 രൂപയും.
അങ്ങനെ മുഴുവൻ 2600 രൂപയാണ് ഒരു കുടുംബത്തിനായി സർക്കാർ ഈ പ്രത്യേക സാഹചര്യത്തിൽ നൽകാനായി ഉദ്ദേശിച്ചിരിക്കുന്നത്. അതായത് സർക്കാർ കുടിശിക മുഴുവൻ തീർത്ത പെൻഷൻ കൊടുക്കുകയാണ് എന്ന് അർത്ഥം. സാധാരണക്കാരായ ഉള്ള മിക്ക ആളുകൾക്കും ഇത് ആശ്വാസം നൽകുന്ന ഒരു വാർത്തയായിരിക്കും എന്നുള്ളത് ഉറപ്പാണ്. പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഒരു ലോക്കഡൗൺ വരുന്നത്. അതുകൊണ്ട് തന്നെ അതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒന്നും സാധാരണക്കാരായ ജനങ്ങൾ എടുത്തിട്ട് ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം ഈ കിട്ടുന്ന സഹായം വലുത് തന്നെയാണ്. ഈ വിവരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
