നമ്മുടെ ശരീരത്തെ പറ്റിയുള്ള എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ചിന്തിച്ചു നോക്കാറുണ്ടോ എപ്പോഴെങ്കിലും…? നമുക്ക് പല പല സംശയങ്ങളും തോന്നാറുണ്ട്.നമ്മുടെ തന്മാത്രകൾക്ക് ചലനം ഉണ്ടോ..? കുറെ സമയം നമ്മൾ വെള്ളത്തിൽ കിടക്കുമ്പോൾ നമ്മുടെ കാലിലെ തൊലികൾ എന്തുകൊണ്ടാണ് ചുക്കിച്ചുളിയുന്നത് എന്നൊക്കെ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ….?പലപ്പോഴും എല്ലാവരും പറയുന്ന ഒരു കാരണമാണ് നമ്മുടെ തലച്ചോറിലെ 10 ശതമാനം മാത്രമേ നമ്മൾ പ്രവർത്തിപ്പിക്കുന്നുള്ളു എന്ന്. എന്നാൽ അത് ശുദ്ധ മണ്ടത്തരമാണ്. നമ്മുടെ തലച്ചോറിലെ മുഴുവൻ ഭാഗങ്ങളും നമ്മൾ പ്രവർത്തിപ്പിക്കുന്നുണ്ട്.ശാസ്ത്രം പറയുന്നത് തെറ്റാണ് എന്നല്ല പറയുന്നത്. പക്ഷേ 10% മാത്രമല്ല നമ്മുടെ തലച്ചോറ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്.
ന്യൂറോ സയൻസിൽ പോലും ഇത് തെളിയിച്ച കാര്യമാണ്. തലച്ചോറ് മുഴുവനായും ഒരു വ്യക്തി ഉപയോഗിക്കാറുണ്ട്. ഉപയോഗത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കോൺക്രീറ്റ്നെക്കാളും നാലു മടങ്ങ് ശക്തി ഉള്ളത് ആണ് നമ്മുടെ ശരീരത്തിലെ എല്ലുകൾ.അതിലും ബലം കൂടിയതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗമുള്ള ഭാഗം നമ്മുടെ ശരീരത്തിലെ ഏറ്റവും ബലമേറിയ ഫിമർ എന്ന് തുടയെല്ലുകൾക്ക് ആണ്. ഇവയ്ക്ക് 800 മുതൽ 1500 വരെ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. എല്ലുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആണ് എല്ലുകളെ കടുപ്പം ഉള്ളതും അതേപോലെതന്നെ ഇലാസ്റ്റിക്കും ആക്കി മാറ്റിയിരിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും മോശമായ ദിവസമാണ് തിങ്കളാഴ്ച.
അടുത്തകാലത്ത് സ്വീഡനിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് ചെറുപ്പക്കാരുടെ ഇടയിൽ കൂടുതലായും ഹാർട്ടറ്റാക്ക് ഉണ്ടാകാറുള്ള ദിവസം തിങ്കളാഴ്ച ദിവസമാണ് എന്നാണ്. കൃത്യമായി പറയുകയാണെങ്കിൽ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ 11 ശതമാനം കൂടുതലാണ് തിങ്കളാഴ്ച. ശനിയാഴ്ച ദിവസമാണ് ഏറ്റവും കുറവ് കാണുന്നത്. ലക്ഷക്കണക്കിന് ആശുപത്രികളിൽ നിന്നും അനേകം വർഷങ്ങളുടെ ഡേറ്റ സംഭരിച്ചാണ് ഈ അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. മാസങ്ങളുടെ കാര്യം നോക്കുകയാണെങ്കിൽ ഡിസംബറിലാണ് ഏറ്റവും കൂടുതൽ ഹാർട്ട് അറ്റക്കുകൾ ഉണ്ടാകാറുള്ളത്.
പണ്ടുമുതലേ നമ്മൾ പഠിച്ചു വരുന്ന ഒരു കാര്യമാണ് നമുക്ക് പഞ്ചേന്ദ്രിയങ്ങൾ ആണ് ഉള്ളത് എന്ന്. എന്നാൽ അഞ്ച് അല്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. 20 വരെ ഉണ്ടായിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സംശയമുണ്ടെങ്കിൽ ചില ഉദാഹരണങ്ങൾ പറയാം. സമയത്തിന്റെ ദൈർഘ്യം തിരിച്ചറിയാനുള്ള കഴിവ്, ശരീരത്തിന് ബാലൻസ് തിരിച്ചറിയാനുള്ള കഴിവ്. നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പൊസിഷൻ തിരിച്ചറിയാനുള്ള കഴിവ്.അങ്ങനെ പോകുന്നു. നമ്മുടെ ശരീരത്തെ പറ്റിയുള്ള രസകരമായ കുറച്ചു കാര്യങ്ങൾ കൂടി അറിയാനായി വീഡിയോ കാണാവുന്നതാണ്.
