ഒരു രൂപ പോലും ചിലവില്ലാതെ മനോഹരം ആകാം വീട്.

വീടിൻറെ മുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടം. അതിൻറെ ഇടയിൽ ആയി തൂക്കിയിട്ടിരിക്കുന്ന മനോഹരമായ പൂച്ചെടികൾ. അത് കാണാൻ തന്നെ എത്ര മനോഹരമായിരിക്കും. ബോൾ ആകൃതിയിൽ ആണെങ്കിലോ പൂക്കൾ വിരിയുന്നത്. ഗോളാകൃതിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പൂച്ചെടി അതിനെ ചുറ്റും പൂക്കൾ വളർന്ന അതി മനോഹരമായ ഒരു കാഴ്ച തന്നെ ആയിരിക്കും.അപ്പോൾ എല്ലാവരും ചിന്തിക്കും അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ ഒരുപാട് പൈസ ചെലവ് ആവില്ലേന്ന്. എന്നാൽ ഒന്നുമില്ല വീട്ടിൽ ആവശ്യമില്ലാത്ത കുറച്ച് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ പൂച്ചെടികൾ ആവശ്യമുള്ളത് തയ്യാറാക്കാം.

തൂക്കിയിട്ടിരിക്കുന്ന ചട്ടികൾ ക്രമീകരിക്കാവുന്നതാണ്. അത് വളരെ എളുപ്പവും ആണ്. ഇതിനായി ആദ്യം വേണ്ടത് ഒരു പ്ലാസ്റ്റിക് കയറാണ്. പിന്നീട് നമുക്ക് ആവശ്യമില്ലാത്ത ഒരു ഗാർഡൻ നെറ്റ് എടുക്കുക. പഴയത് ആവാം. പിന്നീട് ഒരു തീപ്പെട്ടിയും ലൈറ്ററും. ശേഷം നല്ല ഒരു കത്രിക. ഇത്രയും സാധനങ്ങൾ മാത്രം മതി. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇനി ആവശ്യമുള്ളതും മണ്ണും കമ്പോസ്റ്റും എന്നിവയൊക്കെയാണ്. ഇതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഇതൊരു മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഇത് ഗാർഡൻ നെറ്റിലേക്ക് വെച്ചു കൊടുക്കുക. ഒരു ഗോളാകൃതിയിൽ ഉള്ള കിഴി പോലെ കെട്ടി എടുക്കുക. ശേഷം ഇത് ഒരു പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂക്കിയിടുക.

ഇത് നെറ്റ് വല ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് സുഷിരം ഇട്ടു കൊടുക്കേണ്ട കാര്യമില്ലെങ്കിലും ഒരു പപ്പടം കുത്തിയോ മറ്റോ ഉപയോഗിച്ച് നാല് വശങ്ങളിലും ഓരോ സുഷിരം ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ചെടികൾ വച്ചു കൊടുക്കാവുന്നതാണ്. ഈ കിഴിയുടെ ചുറ്റും സുഷിരങ്ങൾ ഇട്ട് വേണം ചെടി വയ്ക്കാൻ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave a Reply