സ്മാർട്ട് ഗാഡ്ജെറ്റുകൾ ഇഷ്ടപെടുന്ന നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള ഒരു സ്വപ്നം ആണ് ഒരു ആപ്പിൾ വാച്ച് സ്വന്തമാക്കുക എന്നത്. ആൻഡ്രോയിഡ് ഫോണിൽ എന്ന പോലെ തന്നെ ഐ ഫോണിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്ന അത്യാവശ്യം ക്വാളിറ്റി ഉള്ള ഒരു സ്മാർട്ട് വാച്ച് വാങ്ങണം എങ്കിൽ കുറഞ്ഞത് 10,000 രൂപയെങ്കിലും നിലവിൽ ചിലവാക്കേണ്ട സാഹചര്യം നിലവിൽ ഉണ്ട് എന്നത് ഒരു വാസ്തവം ആണ്.എന്നാൽ അതിന്റെ നാലിലൊന്നു തുകക്ക് എല്ലാ സംവിധാനവും ഉള്ള ഒരു സ്മാർട്ട് വാച്ച് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.
ആൻഡ്രോയിഡിലും ഐ ഓ എസിലും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്ന “ജി ടി 1” എന്ന മോഡൽ സ്മാർട്ട് വാച്ച് ഒറ്റ നോട്ടത്തിൽ ഐ വാച്ചിനെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ് എന്നതിൽ സംശയം ഇല്ല.വാട്ടർ പ്രൂഫ് ആയിട്ടുള്ള ഈ സ്മാർട്ട് വാച്ചിന് ഒറ്റ തവണ ചാർജിൽ 60 ദിവസം ചാർജ് നിലനിൽക്കുന്നതാണ്.എന്നാൽ കാൾ അറ്റൻഡ് ചെയ്യൽ,മെസേജ് അയക്കൽ തുടങ്ങിയ പ്രവർത്തികൾ തുടർച്ചയായി ചെയ്താൽ 15 ദിവസം വരെ മാത്രമേ ചാർജ് നിൽക്കുകയുള്ളു.
സമൂഹ മാധ്യമങ്ങളിൽ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകൾ മെസേജുകൾ എന്നിവ ഹോം സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും എന്നത് ഈ സ്മാർട്ട് വാച്ചിനെ കൂടുതൽ ആകർഷകം ആക്കുന്ന ഒരു ഘടകം ആണ്.40 mm സ്ക്രീൻ സൈസിൽ ആണ് “ജി ടി 1 സ്മാർട്ട് വാച്ച്” ലഭിക്കുന്നത്.വാച്ചിനൊപ്പം ബോക്സിനുള്ളിൽ ഒരു ചാർജർ കൂടി ലഭിക്കുന്നതാണ്.
ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന 3 ഡയലുകൾ “ജി ടി 1 സ്മാർട്ട് വാച്ചിൽ” ലഭിക്കുന്നതാണ്.വാച്ചിനുള്ളിൽ തന്നെ ഉള്ള സ്വിച്ചിൽ അമർത്തി ഇത് തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ്.കൂടാതെ ഹേർട്ട് ബീറ്റ്,ദിവസേന എത്ര അടി നടന്നു,തുടങ്ങിയ കാര്യങ്ങൾ “ജി ടി 1 സ്മാർട്ട് വാച്ചിൽ” ലഭിക്കുന്നതാണ്.യുണി സെക്സ് ആയിട്ടുള്ള “ജി ടി 1 സ്മാർട്ട് വാച്ച്” കേവലം 2000 രൂപക്ക് ലഭിക്കുന്നതാണ്.ഓൺലൈൻ വ്യാപാര സൈറ്റുകളിൽ 2500 രൂപക്ക് ലഭിക്കുന്ന ജി ടി 1 സ്മാർട്ട് വാച്ച് ആണ് 6 മാസം റീപ്ലെയ്സ്മെന്റ് ഗ്യാരന്റി അടക്കം നിങ്ങൾക്കിപ്പോൾ വാങ്ങാൻ സാധിക്കുന്നത്.വാച്ച് എങ്ങനെ ഇത്രയും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
