വീട് പണിയാൻ സർക്കാർ 4 ലക്ഷം രൂപ നൽകുന്നു

സംസഥാന സർക്കാരിന്റെ സഹായത്തോടെ വീട് നിർമിക്കാൻ സാധിക്കുന്ന “ഗൃഹശ്രീ” എന്ന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.”ഗൃഹശ്രീ” പദ്ധതി വഴി സഹായം ലഭിക്കാനായി ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.സ്വന്തമായി വീട് ഇല്ലാത്തവർക്കും,വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും ആണ് “ഗൃഹശ്രീ” പദ്ധതിയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുക.കേരള സംസ്ഥാന സർക്കാർ ഭവന നിർമാണ ബോർഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.”ഗൃഹശ്രീ” പദ്ധതി നടപ്പിലാക്കുന്നത് സന്നദ്ധ സംഘടനകൾ എൻ ജി ഓ കൾ എന്നിവയുടെ സഹകരണത്തോട് കൂടിയായാണ്.

ആകെ മൊത്തം 4 ലക്ഷം രൂപ വീട് നിർമാണത്തിനായി “ഗൃഹശ്രീ” പദ്ധതി വഴി ലഭിക്കുന്നതാണ്.ഇതിൽ 2 ലക്ഷം രൂപ സർക്കാർ സബ്‌സിഡിയും,1 ലക്ഷം രൂപ സ്പോൺസർ വിഹിതം,1 ലക്ഷം രൂപ ഗുണഭോക്ത വിഹിതം എന്നിവയാണ് ഉണ്ടായിരിക്കുക.ലൈഫ് പദ്ധതി വഴി വീട് ലഭിച്ചിട്ടില്ലാത്തവർക്കും,സ്വന്തമായി വാസയോഗ്യമല്ലാത്ത വീട് ഇല്ലാത്തവരും ആയിരിക്കനം “ഗൃഹശ്രീ” പദ്ധതിയുടെ ഗുണഭോക്താക്കൾ. താഴ്‍ന്ന വരുമാന വിഭാഗം,ദുർബല വരുമാനം ഉള്ളവർ,സ്വന്തമായി 2 അല്ലെങ്കിൽ 3 സെന്റ് സ്ഥലം ഉള്ളരും വാസയോഗ്യമല്ലാത്ത വീട് ഉള്ളവരുമായ ആളുകൾക്ക് ഇപ്പോൾ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

2021 ജനുവരി മാസം പതിഞ്ചാം തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിച്ചിരിക്കണം.അപേക്ഷക്കൊപ്പം ലൈഫ് പദ്ധതി വഴി വീട് ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിൽ നിന്നും വാങ്ങി സമർപ്പിക്കേണ്ടതാണ്.ഇതിനൊപ്പം പദ്ധതി സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ബോർഡിൻറെ തിരുവനന്തപുരത്തെ സംസ്ഥാന ഓഫിസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടാതെ ഇതിനു മുൻപായി സന്നദ്ധത അറിയിച്ചവർ രേഖകൾ ഒരു തവണ കൂടി സമർപ്പിക്കേണ്ടതുമുണ്ട്.

വീട് പണിയാനായി പെർമിറ്റ് ലഭിക്കുന്ന സമയത്ത് ഒന്നാം ഗഡുവായ 50,000 രൂപ,ഫൗണ്ടേഷൻ പൂർത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ട തുക 1 ലക്ഷം രൂപ,മൂന്നാം ഗഡുവായി 1 ലക്ഷം രൂപയും,അവസാന ഗഡുവിൽ ഒന്നര ലക്ഷം രൂപ എന്നിങ്ങനെ ആകെ മൊത്തം നാല് ഗഡുക്കൾ ആയിട്ടാകും ഗുണഭോക്താവിന് തുക ലഭിക്കുക.ആദ്യ ഗഡു കൈപ്പറ്റി ഒരു വർഷത്തിനകം വീട് നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ww.kshb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 9495718903, 9846380133 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മറ്റു വിവരങ്ങൾ മനസിലാക്കാം.

Leave a Reply