വിമാനം എന്നും നമ്മൾക്കിടയിൽ ഒരു അതിശയ വസ്തു തന്നെയാണ്.അതിനാൽ തന്നെ വിമാനവുമായി ബന്ധപ്പെട്ട വസ്തുതകൾ നമുക്കെല്ലാം വളരെ പ്രിയപ്പെട്ടതുമാണ്.വിമാനത്തിലെ സുന്ദരിമാരായ എയർ ഹോസ്റ്റസുമാരെ ചുറ്റിപ്പറ്റിയും നിരവധി സീക്രട്ടുകൾ ഉണ്ട്.അത്തരത്തിൽ നമുക്കാർക്കും അറിയാത്ത ചില വ്യത്യസ്ത രഹസ്യങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ജോലി ലഭിക്കുന്നത് പോലെ തന്നെ രാജി വെക്കാനും അൽപ്പം ബുദ്ധിമുട്ടുള്ള ജോലി ആണ് ഫ്‌ളൈറ്റ് അറ്റന്റന്റ്.അതിനാൽ തന്നെ എത്ര വര്ഷം ജോലി ചെയ്യണം എന്നത് അടിസ്ഥാനം ആക്കിയുള്ള കരാറിൽ ഏർപ്പെട്ടു മാത്രമാണ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുക.എന്തെങ്കിലും കാരണവശാൽ ജോലി അവസാനിപ്പിക്കേണ്ടി വന്നാൽ ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരും.
അത് പോലെ തന്നെ ഫ്‌ളൈറ്റ് അറ്റന്റന്റ് ആയിട്ടുള്ള സ്ത്രീ ജീവനക്കാരി ജോലിയിൽ പ്രവേശിച്ച് 3 വർഷത്തേക്ക് ഗർഭം ധരിക്കാൻ പാടില്ല എന്ന് കരാറിൽ ഉണ്ടാകും.ഉയരവും,ഭാര് നിയന്ത്രണവും ഈ ജോലിക്ക് വളരെ പ്രധാനമാണ്.കാബിനുകളിൽ കൈ എത്തുന്ന തരത്തിൽ ഉള്ള ഉയരം ഉണ്ടായിരിക്കുന്നതോടൊപ്പം,അമിത ഭാരം ഉണ്ടാകാനും പാടില്ല എന്ന നിബന്ദയും ഫ്‌ളൈറ്റ് അറ്റന്റന്റ് ജീവനക്കാർക്ക് ഉണ്ടാകും.കൂടാതെ മഞ്ഞപ്പല്ല് ഉള്ളവർക്ക് ഈ ജോലിയിൽ പ്രവേശനം ലഭിക്കുകയില്ല.യാത്രക്കാരെ ചിരിച്ച് സ്വീകരിക്കാൻ അത്തരം പല്ലുകൾ പാടില്ല എന്നതാണ് ഈ ജോലിയിലെ മറ്റൊരു നിബന്ധന.
പുറത്ത് കാണുന്ന രീതിയിൽ ഉള്ള പാടുകൾ,മറുകുകൾ എന്നിവ ശരീരത്തിൽ ഉണ്ടാകാൻ പാടില്ല എന്നത് മാത്രമല്ല 6 മാസം കൂടുമ്പോൾ പൂർണമായി ചെക്കപ്പ് നടത്തി രോഗങ്ങൾ ഒന്നും ഇല്ല എന്ന് സ്ഥിരീകരണവും ഈ ജോലിക്ക് ആവശ്യമാണ്.കണ്ണ്,ചെവി,നാക്ക് പല്ല് തുടങ്ങി എല്ലാ അവയങ്ങളും പരിശോധനക്ക് വിധേയനാക്കുന്നതാണ്.ഇത്തരത്തിൽ ഫ്‌ളൈറ്റ് അറ്റന്റുമാരുമായി ബന്ധപ്പെട്ട വ്യത്യസ്തമായ മറ്റു വിവരങ്ങൾ മനസിലാക്കാനായി താഴെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
