സാധാരണയായി ഉപയോഗിക്കപ്പെടുന്ന ശക്തി കൂടിയ പശകൾ ആണ് സൂപ്പർ ഗ്ലു,ഫെവി ക്യുക്ക് എന്നിവ.എന്നാൽ ഇവ ഉപയോഗിക്കുന്ന വേളയിൽ അബദ്ധത്തിൽ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പം ആയിരിക്കില്ല.ബലമായി വേർപെടുത്താൻ ശ്രമിച്ചാൽ തൊലി പൊട്ടി മുറിവുണ്ടാകാനുള്ള സാഹചര്യവും തള്ളി കളയാൻ സാധിക്കില്ല.ഈ പ്രശ്ങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒട്ടിയ ഭാഗങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ വേര്പെടുത്തി എടുക്കാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്ങ്ങൾ ഉണ്ടാകാതിരിക്കാൻ സാധിക്കും.അതിൽ ഏറ്റവും പ്രധാനം ഗ്ലുവിന്റെ ട്യൂബിൽ ഹോൾ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ്.സൂപ്പർ ഗ്ലുവിന്റെ അടപ്പിൽ കാണുന്ന മുന ഉള്ള ഭാഗം ഉപയോഗിച്ചോ അല്ലെങ്കിൽ ഒപ്പം ലഭിക്കുന്ന സൂചിയോ ഉപയോഗിച്ച് മാത്രം ഹോൾ ഇടുക.ഹോൾ ഇടുന്ന സമയത്ത് സ്വന്തം ദിശയിൽ ഇല്ലാതെ എതിർ ദിശയിലേക്ക് തിരിച്ച് പിടിച്ച് ഹോൾ ഇടുക.ശരീരത്തിലേക്ക് സൂപ്പർ ഗ്ലു തെറിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നതാണ്.ഫ്ലെക്സ് പോലുള്ള ബോട്ടിലിൽ വരുന്ന പാതകൾ പൊട്ടിക്കുമ്പോൾ ബോട്ടിലിൽ അമർത്തി പിടിച്ച് പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി എന്തെങ്കിലും സാഹചര്യത്തിൽ ഇത് ശരീരത്തിൽ ഒട്ടി പിടിച്ചാൽ എങ്ങനെ വേർപെടുത്താൻ സാധിക്കും എന്ന് നോക്കാം.കണ്ണ്,വായ തുടങ്ങിയ സെന്സിറ്റിവ് ആയ ഭാഗങ്ങളിൽ ഗ്ലു ആയി കഴിഞ്ഞാൽ സാധാരണ പച്ചവെള്ളം ഒഴിച്ച് നന്നായി കഴുകിയ ശേഷം എത്രയും വേഗം ഡോക്റ്ററുടെ സഹായം തേടുക.മറ്റാരെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന ഒട്ടലുകൾ എങ്ങനെ മാറ്റാം എന്നാണ് ഇവിടെ പറയുന്നത്.പശ പറ്റിയ ഭാഗം പച്ചവെള്ളത്തിൽ 2 മിനുട്ട് നേരം മുക്കി വെക്കുക.തുടർന്ന് നെയിൽ പോളിഷ് റിമൂവർ (നെയിൽ പോളിഷ് മാറ്റാനായി കടകളിൽ വാങ്ങാൻ ലഭിക്കുന്നവ ) ഒരു ബഡ്‌സ് ഉപയോഗിച്ച് പശ പറ്റിയിരിക്കുന്ന നന്നായി തേച്ച് പിടിപ്പിക്കുക.
ചെറുതായി ഇളകി വരുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.അതിനനുസരിച്ച് റിമൂവർ ബഡ്‌സ് ഉപയോഗിച്ച് തുടരെ തുടരെ പുരട്ടികൊണ്ടിരിക്കുക.വലിയ ആരോഗ്യം പ്രയോഗിക്കാതെ ക്ഷമയോടെ കുറച്ചേ വേർപെടുത്തി എടുക്കുക.കുട്ടികളുടെ ശരീര ഭാഗങ്ങളിൽ ആണ് സൂപ്പർ ഗ്ലു ആയത് എങ്കിൽ വളരെ ശ്രദ്ധിച്ച് മാത്രം ഇത് മാറ്റാൻ ശ്രമിക്കുക.അമിത ബലം നൽകാൻ പാടുള്ളതല്ല.ഇത്തരത്തിൽ പറ്റുന്ന പശകൾ എങ്ങനെ മാറ്റാം എന്ന് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
