അന്ധവിശ്വാസങ്ങൾ ആണ് എന്ന് അറിയാമെങ്കിൽ കൂടിയും അത്തരം കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഒരു ഭയം ഉണ്ടാകുക സ്വാഭാവികം ആണ്.ഈ പ്രശ്നം മാറാനുള്ള ഒരു പോം വഴി ഇത്തരം അന്ധവിശ്വാസങ്ങൾ വന്ന വഴി മനസിലാക്കുക എന്നതാണ്.വെള്ളിയാഴ്‌ച ശുഭകരം അല്ലാത്ത ദിവസം ആയിട്ടും,13 എന്ന ആക്കം മോശം നമ്പർ ആയിട്ടും കണക്കാക്കുന്നവർ നിരവധി ആണ്.ഈ വിശ്വാസം വന്നത് വിദേശത്ത് നിന്നാണ്.ഇതിന് കാരണം അന്ത്യ അത്താഴ വിരുന്നിൽ യേശുവിനെ ഒറ്റികൊടുത്ത അവസരത്തിൽ ശിഷ്യന്മാരായി ഉള്ളത് 13 പേര് ആയിരുന്നു.അതിനാൽ ആണ് 13 എന്ന ആക്കം അശുഭം ആയി മാറിയത് തന്നെ.കൂടാതെ സംഭവം നടന്നത് വള്ളിയാഴ്ച്ച ആയതിനാൽ ആ ദിവസം മോശം ദിവസം ആയിട്ടും പലരും കണക്കാക്കുന്നു.
കട്ടിലിൽ ഇരുന്ന് കാൽ ആട്ടരുത് എന്ന് പ്രായം ചെന്നവരിൽ ചിലരെങ്കിലും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാകും.കേരളത്തിലെ പഴയ ആളുകളിൽ കൂടുതൽ പേരും മുറുക്കുന്ന ശീലം ഉള്ളവരായിരുന്നു.ഇത്തരത്തിൽ മുറുക്കി തുപ്പുന്ന കോളാമ്പികൾ സൂക്ഷിക്കുന്നത് കട്ടിലിനു അടിയിൽ ആണ്.ഈ സാഹചര്യത്തിൽ കട്ടിലിൽ ഇരുന്ന് കാൽ ആട്ടുന്നത് വഴി മുറുക്കി തുപ്പി വെച്ചിരിക്കുന്ന കോളാമ്പിയിൽ തട്ടി മാലിന്യം തറയിൽ ആകാൻ ഉള്ള സാഹചര്യം ഒഴിവാക്കാൻ വേണ്ടി ആണ് പണ്ടുള്ളവർ ഇത്തരത്തിൽ ഒരു വിശ്വാസം കൊണ്ട് വരാൻ കാരണം ആയി പറയുന്നത്.
യാത്രക്കായി ഇറങ്ങുമ്പോൾ കറുത്ത പൂച്ച വട്ടം ചാടി പോകുന്നത് അശുഭകരം എന്ന വിശ്വാസം ശക്തമായി നിൽക്കുന്ന ഒരു നാട് ആണ് നമ്മുടേത്.ഇതിനു കാരണമായി കരുതപ്പെടുന്നത് പണ്ട് കാലങ്ങളിൽ ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്നത് കാളവണ്ടികൾ ആയിരുന്നു.കൂട്ടമായി ചരക്കുമായി നീങ്ങുന്ന കാളവണ്ടികൾ രാത്രിയിൽ വനാന്തര ഭാഗങ്ങളിലൂടെ നീങ്ങുമ്പോൾ വന്യ ജീവികൾ ആയ കാട്ട് പൂച്ച,മരപ്പട്ടി,തുടങ്ങിയവ വണ്ടിക്ക് വട്ടം ചാടിയാൽ ഇവയെ കാണുന്ന കാളകൾ ഭയം കാരണം എത്ര തല്ലിയാലും മുന്നോട്ട് നീങ്ങില്ല.ഇത് കാരണം ആണ് കറുത്ത പൂച്ച വട്ടം ചാടിയാൽ യാത്രക്ക് ആ ദിവസം കൊള്ളില്ല എന്ന വിശ്വാസം ഉണ്ടായത്.
ഇത്തരത്തിലെ രസകരമായ കൂടുതൽ വിശ്വാസങ്ങളും അവ ഉണ്ടാകാനുള്ള കാരണവും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
