ഫ്രിഡ്ജ് ഇങ്ങനെ ഉപയോഗിച്ചാൽ കറന്റ് ബിൽ പകുതി അടച്ചാൽ മതി

കറന്റ് ബിൽ വർധിക്കുന്നത് ഏതൊക്കെ രീതിയിൽ തടയാം എന്നത് ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനം ആണ്.വീട്ടിലെ വൈദ്യുതി ഉപകരണങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ വൈദ്യുതി ചിലവാക്കാൻ സാധ്യത കൂടുതൽ ഫ്രിഡ്ജ് മുഖേന ആണ്.ഫ്രിഡ്ജ് ഉപയോഗക്കുന്ന എല്ലാവരും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറന്റ് ബില്ലിൽ കാര്യമായ കുറവ് വരുത്താൻ സാധിക്കുന്നതാണ്.ഇത് എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.

ആദ്യത്തെതും പ്രധാനപ്പെട്ടതുമായ ടിപ്പ് ഫ്രിഡ്ജ് വീട്ടിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.കുറഞ്ഞത് 6 ഇഞ്ച് വ്യത്യാസം എങ്കിലും ഭിത്തിയിൽ നിന്നും മാറി വേണം ഫ്രിഡ്ജ് വെക്കേണ്ടത്.ഇത് മൂലം ഫ്രിഡ്ജിന്റെ കണ്ടെൻസറിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ചൂട് തങ്ങി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും ഫ്രിട്ജിന്റെ പെർഫോമൻസ് വർധിപ്പിക്കാൻ ഏറെ സഹായകം ആണ്.ഇത് വഴി കറന്റ് ഉപയോഗം കുറയുകയും ചെയ്യുന്നു.

രണ്ടാമത്തെ ടിപ്പ് ഫ്രിഡ്ജിന്റെ ഡോർ ആവശ്യമുള്ളപ്പോൾ മാത്രം തുറന്ന് വെക്കുക.പുറത്തെ ചൂട് ഫ്രിഡ്ജിന് ഉള്ളിൽ പ്രവേശിക്കുന്നത് തടയാനും അത് വഴി വൈദ്യുതി ഉപയോഗം കുറക്കാനും സാധിക്കുന്നു.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തുറന്ന് ശേഷം ഫ്രിഡ്ജ് കൃത്യമായി തന്നെ അടച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മൂന്നാമത്തെ ടിപ്പ് ഫ്രിഡ്ജിനുളിൽ സാധനങ്ങൾ വെക്കുമ്പോൾ കുത്തി നിറച്ച് വെക്കാതിരിക്കുക.സാധനങ്ങൾ കൃത്യമായ അകാലത്തിൽ വെക്കാത്ത പക്ഷം ഉള്ളിൽ തണുപ്പ് എല്ലാ ഭാഗങ്ങളിലും എത്താതെ വരികയും അത് മൂലം അമിത വൈദ്യുതി ഉപയോഗിക്കപ്പെടും ചെയ്യുന്നു.കൂടാതെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജിന്റെ ഉൾഭാഗം വൃത്തി ആക്കാനും ശ്രദ്ധിക്കുക.അനാവശ്യ വസ്തുക്കൾ ഫ്രിഡ്ജിൽ നിന്നും മാറ്റുന്നത് വഴിയും നല്ലൊരു ശതമാനം വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിക്കുന്നതാണ്.

ചൂടുള്ള ഭക്ഷണം ഒരു കാരണവശാലും ഫ്രിഡ്ജിൽ വെക്കാതിരിക്കുക.ഇത്തരത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തത്തിൽ നിങ്ങൾക്കറിയാവുന്ന ടിപ്പുകൾ കമന്റ് മുഖേന അറിയിക്കാൻ മറക്കാതിരിക്കുക.

Leave a Reply