5 ജി ബി വരെ ഉള്ള സിനിമകൾ വരെ സിംപിൾ ആയി അയക്കാം

സദാരണഗതിയിൽ നമ്മുടെ ഫോണുകളിൽ നിന്നും വലിയ ഫയലുകൾ അയക്കുക എന്നത് സാധ്യമല്ല.എന്നാൽ 5 ജി ബി വരെ ഉള്ള ഫയലുകൾ വളരെ ലളിതമായ മാർഗത്തിൽ കൂടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ സാധിക്കുന്ന മികച്ച ഒരു ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഇത് വഴി 5 ജി ബി വരെ ഉള്ള സിനിമകൾ വരെ ഇത്തരത്തിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ സാധിക്കുന്നതാണ്.മറ്റു മൊബൈൽ ആപ്പുകളുടെ ഒന്നും തന്നെ സഹായം ഇല്ലാതെ ഇത് ചെയ്യാൻ സാധിക്കും എന്നതാണ് ഈ ട്രിക്കിനെ കൂടുതൽ ആകർഷകം ആക്കുന്നത്.

No description available.
ഗൂഗിൾ എടുത്ത ശേഷം send gb എന്ന് സെർച്ച് ചെയ്യുക

 

No description available.
തുടർന്ന് ലഭിക്കുന്ന സേർച്ച് ലിസ്റ്റിൽ ആദ്യം കാണുന്ന വെബ്‌സൈറ്റ് തിരഞ്ഞെടുക്കുക.
No description available.
ശേഷം ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്നത് പോലെ പ്ലസ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു ഏതു ഫയൽ ആണോ അയക്കേണ്ടത് എന്നത് ഫോണിൽ നിന്നും തിരഞ്ഞെടുത്ത് നൽകുക.
No description available.
തുടർന്ന് ഏതു മെയിലേക്കാണോ അയക്കേണ്ടത് എന്നത് ഇവിടെ ടൈപ്പ് ചെയ്ത് നൽകുക.
No description available.
ശേഷം അയക്കുന്ന ആളുടെ ഇ മെയിൽ ഐ ഡി രണ്ടാമത്തെ ഓപ്‌ഷനിൽ നൽകുക.
No description available.
അയക്കപെടുന്ന ഫയൽ എത്ര ദിവസാം നിലനിൽക്കണം എന്നത് 1 മുതൽ 7 ദിവസം വരെ ഇവിടെ തിരഞ്ഞെടുത്ത് നൽകാൻ സാധിക്കുന്നതാണ്.
No description available.
ശേഷം ഏറ്റവും അവസാനം ആയി കാണുന്ന ഷെയർ ഫയൽ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്താൽ ഫയലിന്റെ വലിപ്പം അനുസരിച്ച് അൽപ സമയത്തിന് ശേഷം ഇവ സെൻറ് ആകുന്നതാണ്.

 

വലിയ ഫയലുകൾ എങ്ങനെ അയക്കാം എന്നത് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ നിങ്ങളെ കൂടുതൽ സഹായിക്കുന്നതാണ്.

Leave a Reply