ആധാർ കാർഡിലെ തെറ്റ് തിരുത്താൻ ഇനി അക്ഷയയിലേക്ക് ഓടേണ്ട

ഒരു തിരിച്ചറിയൽ രേഖ എന്നതിനപ്പുറം നിരവധി ആവശ്യങ്ങൾ ഉള്ള ഒന്നാണ് ആധാർ കാർഡുകൾ.അതിനാൽ തന്നെ ആധാർ കാർഡിൽ ഉണ്ടാകുന്ന അക്ഷരതെറ്റുകൾ,മറ്റു പിശകുകൾ എന്നിവ കൃത്യമാക്കി വെക്കേണ്ടത് വളരെ അത്യവശ്യമാണ്.സാധാരണ ഗതിയിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് അക്ഷയ,ജനസേവന കേന്ദ്രങ്ങൾ മുഖേന ആണ്.എന്നാൽ സ്വന്തമായി വീട്ടിലിരുന്നു ഒരു സ്മാർട്ഫോണിന്റെയോ അല്ലെങ്കിൽ ലാപ്ടോപ്പിന്റെയോ സഹായത്തോടെ വളരെ സിംപിൾ ആയി ഇത് ചെയ്യാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഇത്തരത്തിൽ വീട്ടിലിരുന്ന് തന്നെ ആധാറിൽ ഉള്ള തെറ്റ് എങ്ങനെ തിരുത്താം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നത്.

No description available.
ഇതിനിയായി “യു ഐ ഡി എ ഐ” യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.ഏറ്റവും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് പ്രവേശിക്കുകയോ അല്ലെങ്കിൽ ഗൂഗിൾ ക്രോമിൽ “uidai” എന്ന് സേർച്ച് ചെയ്യുമ്പോൾ ആദ്യം ലഭിക്കുന്ന റിസൽട്ടിൽ ക്ലിക്ക് ചെയ്തോ ചിത്രത്തിൽ കാണുന്ന തരത്തിൽ ഇന്റർഫെയ്‌സ്‌ ഉള്ള വെബ്സൈറ്റിൽ പ്രവേശിക്കാൻ സാധ്‌ക്കുന്നതാണ്.

 

No description available.
തുടർന്ന് സ്ക്രോൽ ചെയ്തു താഴേക്ക് വരുമ്പോൾ കാണുന്ന രണ്ടാമത്തെ ഓപ്‌ഷൻ ആയ “Update Aadhaar” എന്ന ഓപ്‌ഷനിൽ മൂന്നാമതായി കാണുന്ന update demographics data online എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്തത് നൽകുക.
No description available.
തുടർന്ന് ലഭിക്കുന്ന ഇത്തരത്തിലെ ഇന്റർഫെയ്‌സിൽ പേര്,ജനന തീയതി,മേൽവിലാസം,ഭാഷ എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ് എന്ന അറിയിപ്പ് തുടക്കത്തിൽ തന്നെ കാണാൻ സാധിക്കുന്നതാണ്.തുടർന്ന് Proceed to adhaar അപ്ഡേറ്റ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക.
No description available.
ശേഷം ലഭിക്കുന്ന ഇന്റർഫെയ്‌സിൽ തിരുത്തപ്പെടേണ്ട ആധാർ നമ്പർ,പേജിൽ ലഭ്യമായ കാപ്ച അതിനൊപ്പം ആധാറുമായി രെജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ ലഭിച്ച ഓ ടി പി എന്നിവ നൽകി login ഓപ്‌ഷൻ തിരഞ്ഞെടുക്കുക
No description available.
ശേഷം ലഭിക്കുന്ന ഇന്റർഫെയ്‌സിൽ update demographic ഡേറ്റ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക.
No description available.
തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ ഏതു ഡേറ്റ ആണോ മാറ്റം വരുത്തേണ്ടത് എന്ന് തിരഞ്ഞെടുത്ത് നൽകി സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും അപ്ലോഡ് ചെയ്തു പ്രൊസീഡ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
No description available.
തുടർന്ന് ലഭിക്കുന്ന ഇത്തരത്തിൽ ഉള്ള അറിയിപ്പ് പൂർണമായി വായിച്ച് മനസിലാക്കിയ ശേഷം ചെക്ക് ബോക്സിൽ ടിക് മാർക്ക് നൽകി പ്രൊസീഡ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക

തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ കണ്ടു മനസിലാക്കേണ്ടവ ആയതിനാൽ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.50 രൂപ പേയ്‌മെന്റ് ഓൺലൈൻ ആയി തന്നെ അടച്ച്‌ തിരുത്താൻ സാധിക്കുന്നതാണ്.

യു ഐ ഡി എ ഐ വെബ്‌സൈറ്റിൽ പ്രവേശിക്കാനായി ഇവിടെ ചെയ്യുക.

Leave a Reply