27 ലക്ഷം കുടുംബത്തിന് 10 കിലോ അരിയും 800 രൂപയുടെ കിറ്റും ലഭിക്കും. കേരളത്തിൽ നിയന്ത്രണം ശക്തമാക്കുന്നു.

ഓരോ ദിവസം കഴിയുംതോറും സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇപ്പോൾ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 18 ന് മുകളിൽ വന്നിരിക്കുകയാണ്. ഓണത്തിന്‌ ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇനിയും കൂടാനാണ് സാധ്യത.ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണ് തുടരും.

കടകളും മറ്റും ഇപ്പോഴത്തെ നിലയിൽ തുറന്നു പ്രവർത്തിക്കുകയും ചെയ്യും. ഇതുകൂടാതെ ഓരോഭാഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്നതാണ്. വിവാഹം,ശവസംസ്‌കാരം തുടങ്ങിയ പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാൽ പങ്കെടുത്ത മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കും.

അതുപോലെ തന്നെ 27 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അരിയും ഫ്രീ കിറ്റും ലഭിക്കുന്നതാണ്. പ്രീ പ്രൈമറി, മുതൽ എട്ടാം ക്ലാസ്സിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് ആണ് ഈ ആനുകൂല്യം. പ്രീ പ്രൈമറിക്ക് രണ്ടു കിലോയും ലോവർ പ്രൈമറിക്ക് ആറ് കിലോ വീതവും യുപിക്ക് 10 കിലോ വീതം അരിയും ലഭിക്കുന്നു. ഇതുകൂടാതെ പ്രീപ്രൈമറിയ്ക്കും ലോവർ പ്രൈമറിയ്ക്കും 500 രൂപയുടെ കിറ്റും യു പി വിഭാഗത്തിന് 800 രൂപയുടെ കിറ്റും ലഭിക്കുന്നതാണ്.

Leave a Reply