വീണ്ടും 1000 രൂപ സഹായം ലഭിക്കുന്നത് മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആണ്.കേരള മോട്ടോർ ക്ഷേമനിധി ബോർഡ്,കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ക്ഷേമനിധി ബോർഡ്,ഓട്ടോറിക്ഷ ക്ഷേമനിധി പദ്ധതി എന്നിവയിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികൾക്ക് ആണ് വീണ്ടും 1000 രൂപയുടെ സഹായം ലഭിക്കുന്നത്.മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് നേരത്തെ അനുവദിച്ച ധനസഹായം കൂടാതെ ആണ് വീണ്ടും തുക ലഭിക്കുന്നത്.അതിനാൽ ആദ്യഘട്ട ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.അവരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്നതാണ്.
മുൻഅപേക്ഷ നൽകിയ സമയത്ത് തന്നെ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ നൽകിയത് കൊണ്ടാണ് വീണ്ടും നൽകേണ്ട സാഹചര്യം ഇല്ലാത്തത് .എന്നാൽ മേൽപ്പറഞ്ഞ മൂന്ന് ക്ഷേമനിധി ബോര്ഡിലും അംഗം ആയിട്ടും,ഇത് വരെ സഹായത്തിനു അപേക്ഷ നൽകിയിട്ടില്ല അതിനാൽ തന്നെ ആദ്യ ഗഡു ലഭിച്ചിട്ടില്ല എങ്കിൽ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.കൂടാതെ ഈ ആനുകൂല്യം സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ ഫോൺ മുഖേന വിളിച്ച് അന്വേഷിക്കാനും സാധിക്കുന്നതാണ്.കൂടാതെ മേൽപ്പറഞ്ഞ 3 ക്ഷേമനിധികളിലെ അംഗങ്ങൾക്ക് 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഉള്ള 6 മാസ കാലയളവിൽ ഉള്ള അംശാദായങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
മോട്ടോർ മേഘഗലയിൽ ജോലി ചെയ്യുന്ന നിലവിൽ ക്ഷേമനിധി അംഗങ്ങൾ അല്ലാത്ത തൊഴിലാളികൾ,സ്കാറ്റേർഡ് വർക്കേഴ്സ്, ഓട്ടോമൊബൈൽ തൊഴിലാളികൾ,പാസഞ്ചർ ഗെയ്‌ഡുകൾ,ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നിബന്ധങ്ങൾക്ക് ബാധകം ആയിക്കൊണ്ട് ക്ഷേമനിധി ബോർഡിൽ അംഗം ആകാൻ ഉള്ള അവസരവും തയാറാക്കുന്നുണ്ട്.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിർദേശങ്ങൾ,സംശയങ്ങൾ എന്നിവ ഈ വിഷയവുമായി സംബന്ധിച്ചവ കമന്റിൽ പ്രതീക്ഷിക്കുന്നു.
