ഉണക്കമുന്തിരി കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും കൂടുതൽ ഗുണം. ഏഴ്‌ദിവസം തുടർച്ചയായി ഉണക്കമുന്തിരി കുതിർത്ത് കഴിച്ചാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും.ആദ്യം തന്നെ പ്രധാനപ്പെട്ട ഗുണം എന്നുപറയുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഉണക്കമുന്തിരി സഹായിക്കും. തലേദിവസം രാത്രി ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉണക്കമുന്തിരി ഇട്ടുവെക്കുക.
ഉണക്കമുന്തിരി നല്ലതുപോലെ കഴുകിയ ശേഷം മാത്രമേ വെള്ളത്തിലിട്ട് വെയ്ക്കാൻ പാടുള്ളൂ. രാവിലെ വെറും വയറ്റിൽ വെള്ളവും മുന്തിരിയും കഴിക്കേണ്ടതാണ്. ഫാസ്റ്റ് ഫുഡും മറ്റും കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശവും മറ്റും പുറന്തള്ളുവാൻ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് കളയാനും ഉണക്കമുന്തിരി സഹായിക്കും.കരളിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് കുടിക്കുന്നത് നല്ലതാണ്. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അലിയിച്ചു കളയാനും ഇതുപോലെ കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോഗങ്ങൾ ഉള്ളവർക്കും വളരെ നല്ലതാണ്.
ഉണക്കമുന്തിരി നേരിട്ട് കഴിക്കുന്നതിനെക്കാൾ കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഇത്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒരുപാട് രോഗങ്ങളെ തടഞ്ഞുനിർത്താൻ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനത്തിനും ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. പച്ചക്കറികളും മറ്റും കഴിക്കുമ്പോൾ ഉള്ള വിഷാംശങ്ങൾ പുറന്തള്ളാനും ഇത് സഹായിക്കും.
