നാം ഭയപ്പെട്ടത് തന്നെ സംഭവിക്കാൻ പോകുന്നു ഇനി വൈദ്യുതിയും പെട്രോൾ പോലെ വിലവർധിക്കും

ഇന്ന് കേരളത്തിലെ 90% ആളുകളുടെ വീടുകളിലും വൈദ്യുതി ലഭ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരും വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന ഒരു രീതിയാണ് നാം കണ്ടുവരുന്നത്. എന്നാൽ ഒരു ദിവസം നമുക്ക് കറണ്ടില്ല എന്നുണ്ടെങ്കിൽ അത് ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ദിവസമായിരിക്കും. കറണ്ട് എന്നത് ഇപ്പോൾ വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഇന്ന് കാലം മാറിയതനുസരിച്ച് എല്ലാരും തന്നെ പലരീതിയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരാണ്.

അതുകൊണ്ടുതന്നെ കറണ്ട് എല്ലാ വീടുകളിലും വളരെ അത്യാവശ്യമായ ഒന്നു തന്നെയാണ്. ഇപ്പോൾ കറണ്ട് നമ്മുടെ നാടുകളിൽ ലഭ്യമാക്കുന്നത് കെഎസ്ഇബി വഴി മാത്രമാണ്. അതിന് കാരണം ഇപ്പോൾ കെഎസ്ഇബിക്ക് മാത്രമാണ് കറണ്ട് സപ്ലൈ ചെയ്യുവാനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും കൊടുത്തിരിക്കുന്നത്. എന്നാൽ നാം എല്ലാം പ്രതീക്ഷിച്ചത് പോലെ തന്നെ ഇതിനൊരു മാറ്റം സംഭവിക്കുകയാണ്. വൈദ്യുതിമേഖലയിലെ എല്ലാം തന്നെ സ്വകാര്യവൽക്കരിക്കാൻ പോവുകയാണ് എന്നാണ് അറിയാൻ സാധിച്ചത്.

അത് എങ്ങനെയെന്നാൽ നാം പെട്രോൾ വാങ്ങുന്നതുപോലെ ഇനി വൈദ്യുതിയും എത്ര പൈസ കൊടുക്കുന്നു അത്ര മാത്രം ലഭിക്കുന്ന രീതിയിൽ ആവാൻ പോവുകയാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നാം വീട്ടാവശ്യത്തിന് എടുക്കുന്ന ഗ്യാസ് എങ്ങനെയാണോ നാം എടുക്കുന്നത് അതുപോലെതന്നെ വൈദ്യുതിയും ഇനി അങ്ങനെ മാത്രം ഉപയോഗിക്കുവാൻ സാധിക്കുക. ഇനിയുള്ള കാലങ്ങളിൽ ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെ നാം പറയുമ്പോൾ കുറച്ച് പോരായ്മകളെക്കുറിച്ച് കൂടി നാം ചിന്തിക്കേണ്ടതുണ്ട്.

ഇത് വളരെയധികം നല്ലൊരു കാര്യമാണ് കാരണം നാം ഉപയോഗിക്കുന്നതിനു മാത്രം പൈസ കൊടുത്താൽ മതിയാകും. പക്ഷേ സ്വകാര്യ വൽക്കരിക്കുന്നതോടുകൂടി റീഡിങ്ലും അതിൻറെ പൈസ യിലും വ്യത്യാസം വരുവാൻ വളരെയധികം സാധ്യതയുണ്ട്. ചിലപ്പോൾ നാം ഭയപ്പെടുന്നതുപോലെ പെട്രോളിന് വില വർധിക്കുന്നത് പോലെ വൈദ്യുതിയുടെയും വില വർദ്ധിക്കുവാൻ വളരെയധികം സാധ്യതയുണ്ട്. എന്നാൽ ഗവൺമെൻറിൻറെ വാദം കുറച്ചുകൂടി അവസരങ്ങൾ കുറച്ചുകൂടി മികച്ച അതുമായി കറണ്ട് ലഭിക്കുന്നതിനാണ് ഇങ്ങനെ സ്വകാര്യ വൽക്കരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ അറിവുകൾക്കും ഈ വീഡിയോ കണ്ട് മനസ്സിലാക്കുക.

 

Leave a Reply