തമ്പ്നെയിൽ കണ്ടു “തൊലിഞ്ഞ ഫോൺ” ഏതാണെന്ന് അറിയാൻ വന്നവരോട് പറയട്ടെ.ഫോണിൽ ഉപയോഗിക്കുന്ന ഒരു സ്കിൻ,അഥവാ തൊലിയെ കുറിച്ച ആണ് പറയുന്നത്.വളരെ രസകരവും ഉപകാരപ്രദവും ആയ ഒരു സ്കിൻ അല്ലെങ്കിൽ സ്റ്റിക്കർ എന്ന് വിളിക്കാം.സാധാരണ ബാക്ക് കവറുകൾ ഇട്ടു കഴിഞ്ഞാൽ ഫോണിന്റെ പൂർണസൗന്ദര്യം നഷ്ടപ്പെടുന്നു എന്ന പരാതി ഉള്ളവരാണ് കൂടുതലും.പരാതിയിൽ കുറച്ചധികം സത്യവുമുണ്ട്.വളരെ സൗന്ദര്യം ഉള്ള ഫോണുകൾ പോലും കവർ ഇട്ടു കഴിയുമ്പോൾ പഴഞ്ചൻ ഫോണിന്റെ രൂപം വരുന്നതിനൊപ്പം സൗന്ദര്യം ഇല്ലാതാകുകയും ചെയ്യുന്നു.
എന്നാൽ ഈ പ്രശ്നങ്ങളെ ഒക്കെ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന,ഫോണിന്റെ പുറക് ഭാഗങ്ങൾ പോറൽ ഏൽക്കാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഈ സ്റ്റിക്കർ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ഫോണിന്റെ വ്യത്യസ്തത രൂപവും നൽകുന്നു.ഏറ്റവും താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടാൽ ഇതിനെ കുറിച്ചുള്ള അറിവ് പൂർണമായും ലഭിക്കും.പുറക് ഭാഗം,ക്യാമറ,കമ്പനിയുടെ ചിഹ്നം എന്നിവക്ക് പ്രത്യേകം സ്റ്റിക്കറുകൾ ലഭിക്കും.ഓൺലൈൻ ആയി നമ്മുടെ ഫോണിന്റെ മോഡൽ കൊടുത്ത് കഴിനാൽ നമ്മളുടെ വീട്ടിൽ ഈ സ്റ്റിക്കറുകൾ എത്തും.
വളരെ ലളിതമായി ഉപഭോക്താവിന് തന്നെ ഇവ ഫോണിൽ ഒട്ടിച്ചു ഉപയോഗിക്കാനും സാധിക്കുന്നതാണ്.ഇത് വാങ്ങാനായി ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.capesindia.com എന്ന വെബ്‌സൈറ്റ് ആണ് ഈ സുന്ദര സ്റ്റിക്കറുകൾ നമുക്കായി നൽകുന്നത്.കൂടുതൽ ഇതിനെ കുറച്ച് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.
