മോഷണം വളരെ മോശം ആയിട്ടുള്ള പ്രവർത്തി ആണ് എങ്കിലും മോഷണം കലാവിരുതായി കണ്ടു ജീവിക്കുന്ന ചെറുതും വലുതുമായ നിരവധി മോഷ്ട്ടാക്കൾ നമ്മുടെ ചുറ്റും ഉണ്ട്.എന്നാൽ മോഷ്ട്ടാക്കൾ എന്തല്ലാം ആകും മോഷ്ടിക്കുന്നത് കയ്യിൽ ഒതുങ്ങുന്ന വസ്തുക്കൾ,അല്ലെങ്കിൽ കൊണ്ട് പോകാൻ സാധിക്കുന്ന വസ്തുക്കൾ ആയിരിക്കും.എന്നാൽ മോഷ്ടിക്കും എന്ന് ആലോചിക്കാൻ പോലും സാധിക്കാത്ത വലിപ്പം ഉള്ള മോഷണ വസ്തുക്കൾ ആണ് ഇവിടെ പറയുന്നത്.അത്തരത്തില് ചില മോഷണങ്ങളും,മോഷണ വസ്തുക്കളും എന്തൊക്കെ ആണ് എന്ന് നോക്കാം.
ബോയിങ് 727 വിമാനം – പറക്കുന്ന വിമാനം റാഞ്ചി എന്ന് കേട്ടിട്ടുള്ളവരാണ് കൂടുതൽ ആളുകളും എന്നാൽ നിർത്തിയിട്ടിരുന്ന ഒരു വിമാനം കള്ളന്മാർ മോഷ്‌ടിച്ച് കൊണ്ട് പോയി എന്ന് കേട്ടിരുണ്ടോ?എന്നാൽ അങ്കോളയിലെ ലുവാന്റ് വിമാനത്താവളത്തിൽ 2003 വർഷത്തിൽ ഒരു വിമാനം മോഷ്ടിക്കപ്പെട്ടു റൺവെ ക്ലിയർ ചെയ്യാതെയും.എയർ ട്രാഫിക് കൺട്രോളുമായി യാതൊരു ബന്ധവും ഇല്ലാതെ വിമാനം പറന്നങ്ങു പോയി.ഇന്നും ആ വിമാനം മോഷണം ദുരൂഹമായി തന്നെ തുടരുന്നു.
ദിനോസറിന്റെ അസ്ഥികൂടം – 2013 വർഷത്തിൽ ഐകരാഷ്ട്രസഭ കോടതിയിൽ ഒരു വിചിത്രമായ കേസ് ഫയൽ ചെയ്യപ്പെടുകയുണ്ടായി.മങ്കോളിയൻ സർക്കാർ ആയിരുന്നു കേസിന്റെ വാദി.ഫ്ലോറിഡയിലെ ഒരു ബിസിനസ് കാരൻ ഒരു അസ്ഥികൂടം യു കെ യിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും കയറ്റുമതി ചെയ്തു.ശേഷം പത്ത് ലക്ഷം ഡോളറിന് അസ്ഥികൂടം വിൽക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി.വിൽപ്പന മംഗോളിയൻ സർക്കാർ തടയുകയും ഐകരാഷ്ട്ര സംഭ കോടതിയിൽ കേസ് കൊടുക്കുകയും കേസ് വിജയിച്ച് അസ്ഥികൂടം തിരികെ മംഗോളിയയിലേക്ക് കൊണ്ട് പോകുകയും ചെയ്തു.
ഒരു മരം മോഷ്ട്ടിച്ചു എന്ന് കേട്ടിട്ടുണ്ടോ?പാലം മോഷ്ട്ടിച്ചു എന്ന് പറഞ്ഞാലോ? ഇത്തരത്തിൽ നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കാത്ത കുറെ മോഷണങ്ങളുടെ കഥ കേൾക്കാം താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായി കണ്ടാൽ.
