2 ടയറും,അൽപ്പം നെറ്റും കൊണ്ട് കോഴികൂട് ഉണ്ടാക്കാം

വീട്ടിൽ നല്ലൊരു കോഴികൂട് ചെറിയ ചിലവിൽ നിർമ്മിക്കാൻ സാധിച്ചാൽ അതൊരു നേട്ടം തന്നെ ആണ്.വീട്ടിൽ ഉപേക്ഷിച്ച് കളയുന്ന 2 ട്ടയറുകൾ,കുറച്ഛ് തടി കഷണങ്ങൾ അതുപോലെ തന്നെ ഒരു നെറ്റ് എന്നിവയാണ് ഇതിനായി ആവശ്യം ഉള്ളത്.വീഡിയോയിൽ കാണുന്നത് പോലെ ടയറിൽ ക്ര്യത്യമായി രണ്ട വശത്തുമായി മാർക്ക് ചെയ്ത ശേഷം ഒരു കത്തി ഉപയോഗിച്ഛ് മുറിക്കുക.ശ്രദ്ധിക്കേണ്ട കാര്യം രണ്ടു ടയറുകളും ഒരേ അളവിൽ മാർക്ക് ചെയ്യാൻ ശ്രദ്ധിക്കണം എന്നുള്ളതാണ്.കൂടാതെ കത്തി ഉപയോഗിച്ഛ് ആണ് മുറിക്കുന്നത് എങ്കിൽ കൈയ്യിൽ മുറിവ് പറ്റാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

ശേഷം മുറിച്ച് ടയറിന്റെ മുറിഞ്ഞ ഭാഗത്തിന്റെ അത്ര തന്നെ നീളത്തിൽ വെക്കാൻ കഴിയുന്ന ഒരു പട്ടിക തടി കഷ്ണം മുറിച്ചെടുക്കുക.ആയ നീളത്തിൽ നാല് പട്ടിക കഷ്ണം ഇത്തരത്തിൽ മുറിച്ഛ് എടുക്കുക.തുടർന്ന് നെറ്റിന്റെ വീതി എത്രയാണോ അതിനനുസരിച്ഛ് ഒരു പട്ടിക തടി കഷ്ണം മുറിച്ഛ് എടുക്കുക.ആ നീളത്തിൽ രണ്ട പട്ടിക തടി കഷ്ണങ്ങൾ എടുക്കേണ്ടതുണ്ട്.തുടർന്ന് നീളം കുറഞ്ഞ പട്ടികകൾ ഒരു വശത്തു രണ്ട എന്ന വീതം 2 എതിർവശത്തും,നീളം ഉള്ള പട്ടിക ബാക്കി ഉള്ള രണ്ടു വശത്തുമായി വെച്ച് ചേർത്ത് ആണ് അടിച്ചു ചേർത്തെടുക്കുക.ശേഷം മുറിച്ച രണ്ടു ടയറുകളും രണ്ടു വശത്തായി ആണ് അടിച്ച് ഉറപ്പിക്കുക.

തുടർന്ന് വാങ്ങി വെച്ചിരിക്കുന്ന നെറ്റ് റ്റയറിനു ചുറ്റും വെച്ച ശേഷം വലിയ സ്റെപ്പ്ലർ ഉപയോഗിച്ഛ് പിൻ ചെയ്തു പിടിപ്പിക്കുക.ശേഷം റ്റയറിന്റെ രണ്ടു വശങ്ങളും നെറ്റ് ഉപയോഗിച്ഛ് വളച്ച് കെട്ടി എടുക്കുക.ഇത്രയും അടച്ഛ് കഴിഞ്ഞാൽ കൂടിനു വാതിൽ കൂടി വെക്കേണ്ടതുണ്ട്.അത് എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.ഈ കൂടി നിർമാണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply