ഹെൽമെറ്റുകൾ ധരിച്ചാലും പിഴ ലഭിച്ച ശേഷം മാത്രം ആകും കാരണം മനസിലാകുക

ഇരുചക്ര വാഹന ഉപഭോക്താക്കൾക്കായി പുതിയൊരു പരിഷ്‌ക്കാരം കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുകയാണ്.അതിനാൽ തന്നെ ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.2021 ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.പുതിയ ഉത്തരവ് പ്രകാരം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ധരിക്കുന്ന ഹെൽമെറ്റുകൾ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് മാർക്കുകൾ ഉള്ളവ ആയിരിക്കണം എന്നതാണ് ഉത്തരവിന്റെ ഒരു പ്രധാന നിർദേശം.

എസ് ഓ 4252 ഇ ആണ് ഈ മാറ്റം നിലവിൽ കൊണ്ട് വന്നിരിക്കുന്നത്.അടുത്ത വര്ഷം ജൂൺ ഇരുപത്തിയൊന്ന് മുതൽ നിയമം പ്രാവർത്തികം ആകുന്നതാണ്.കേന്ദ്ര ഉപരിതല ഗതാഗത ദേശിയ പാത മന്ത്രാലയം ആണ് നിയമം സംബന്ധിച്ച ഉത്തരവ് നവംബർ 26 നു പുറത്തിരിയാക്കിയത്. ഇത് പ്രകാരം ബി ഐ എസ് മാർക്കും,ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിർബന്ധം ആക്കിയിരിക്കുന്നത്.അതിനാൽ തന്നെ ഗുണമേന്മ കുറഞ്ഞ ഹെൽമെറ്റുകൾ ധരിക്കുന്നത് പിഴ ഈടാക്കപ്പെടുന്ന തരം കുറ്റം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. പുതിയ നിയമപ്രകാരം അടിസ്ഥാന നടപടി ആയി ഗുണമേന്മ കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ നിന്നും മാറ്റുക എന്നതാകും ആദ്യ ഘട്ടം.

പുതിയ നിയമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply