അന്യ സംസ്ഥാനത്തു നിന്ന് വാഹനം വാങ്ങുന്നവർക്ക് ഇനി സന്തോഷിക്കാം. റീറെജിസ്ട്രേഷൻ ഒഴിവാക്കി കേന്ദ്രം

നിലവിൽ ഓരോ സംസ്ഥാനത്തും രെജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ നമുക്ക് വേറിട്ട് അറിയാൻ സാധിക്കും.മാത്രമല്ല ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതുമായിരുന്നു നിയമം. സ്ഥിരമായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകണം എങ്കിൽ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്.

എന്നാൽ ഇപ്പോൾ ഇതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ തീരുമാനം വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനം. രാജ്യം മുഴുവൻ ഏകീകൃത വാഹനരജിസ്ട്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുകയാണ് കേന്ദ്രസർക്കാർ. ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ രാജ്യത്ത് എവിടെയും ഉപതുയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. വാഹന ഉടമക്ക് താല്‍പര്യമുണ്ടെങ്കില്‍ പുതിയ സംവിധാനം ഉപയോഗിക്കാം.

നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. നാലോ അതിൽ കൂടുതലോ ഓഫീസുകൾ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും എന്നൊരു നിയമം കൂടി വന്നിട്ടുണ്ട്. സെപ്റ്റംബർ 15 മുതലാണ് ഈ സംവിധാനം നിലവിൽ വരിക. ഭാരത്‌ സീരീസ് അഥവാ ബി.എച്ച് സീരീസിൽ രെജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ നികുതി രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ രണ്ടിന്റെ മടങ്ങുകളായോ ആയിരിക്കും ഈടാക്കുക.

Leave a Reply