ഇത് ദക്ഷിണ കൊറിയ യുടെ വിജയഗാഥ

ഇന്ന് നാം നിത്യം ഉപയോഗിക്കുന്ന സാധനങ്ങളിൽ മിക്കാവാറും സാംസങ്,എൽ ജി, എന്നീ പ്രമുഖ കമ്പനികളുടെ ബ്രാൻഡുകളാണ്. എന്നാൽ ഈ കമ്പനികൾ ഏത് രാജ്യത്തിലുള്ളതാണെന്നു നിങ്ങൾക് അറിയുമോ. നമുക് ഇത്രത്തോളം വിശ്വസനീയമായ ഈ കമ്പനികൾ ദക്ഷിണ കൊറിയൻ കമ്പനികളാണ്. എന്നാൽ ഇത് മാത്രമല്ല ദക്ഷിണ കൊറിയയെ എല്ലാ രാജ്യങ്ങളിൽ നിന്നും വേറിട്ടതാകുന്നത്. ദക്ഷിണ കൊറിയയിലെ അതിവേഗം പറന്നെത്തുന്ന ഇന്റർനെറ്റും, കൊറിയൻ പോപ്പ് മ്യൂസിക്, കൊറിയൻ സിനിമകൾ ഇവയെല്ലാം ആരെയും ആകർഷിക്കുന്ന സവിസ്ശേഷതകളാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടി ജാപ്പനീസ് അധിനിവേശത്തിലും അതിനെ തുടർന്നുണ്ടായ യുദ്ധത്തിലും പൂർണ്ണമായി കൊറിയ തകർച്ചയുടെ വക്കിലെത്തിയിരുന്നു.

ഇനി ദശലക്ഷം വർഷങ്ങൾ പിന്നിട്ടാലും ഈ കൊച്ചു രാജ്യം ഒരിക്കലും കരകേറില്ലെന്നു പല വികസിത രാജ്യങ്ങളും മുദ്ര കുത്തുകയുണ്ടായി. എന്നാൽ ഇന്ന് ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് അന്നത്തെ ആ കൊച്ചു രാജ്യം. കഠിനാധ്വാനത്തിലൂടെയും നിശ്ചയ ദാർഢ്യത്തിലൂടെയും കൊടും പട്ടിണിയിലും പൊരുതി മുന്നേറിയ ഒരു കഥയുണ്ട് കൊറിയയ്ക്കു പറയാൻ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു ലോകത്തിന്റെ മടിത്തട്ടിൽ എത്തി നിൽക്കുകയാണ് ഇന്നത്തെ ദക്ഷിണ കൊറിയ. 1953 ലെ കൊറിയൻ യുദ്ധത്തോട് കൂടി ഒരൊറ്റ രാജ്യമായിരുന്ന കൊറിയൻ ഉപ ഭൂഖണ്ഡം ഇന്ന് നാം കാണുന്ന രണ്ട് രാജ്യങ്ങളായി മാറിയത്. ഈ രണ്ട് രാജ്യങ്ങൾക്കും ഇടയിലെ അതിർത്തിയായി പ്രഖ്യാപിച്ചത് ഭൂമിയുടെ മുപ്പത്തിയെട്ടാം പാരലാലിന്‌ സമീപമുള്ള ആ കാലത്തെ നിയന്ത്രണ രേഖയും.

കൊറിയൻ ഉപ ഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തായിരുന്നു പ്രകൃതി വിഭവങ്ങളും, വ്യവസായങ്ങളും കേന്ദ്രീകരിച്ചിരുന്നത്. കൊറിയ രണ്ടായി വിഭജിച്ചതോടുകൂടി ഇതെല്ലാം ഉത്തര കൊറിയയുടെ ഭാഗത്തേക്ക് എത്തിച്ചേർന്നു. എന്നാൽ ദക്ഷിണ കൊറിയക്ക്‌ സ്വന്തമായിരുന്ന കെട്ടിടങ്ങളും വ്യവസായങ്ങളും ഒരു യുദ്ധത്തിൽ പരിപൂർണ്ണമായി തകർന്നിരുന്നു. ഈ സമയത്തായിരുന്നു ആദ്യ ഭരണാധികാരി ആയി സിംഗ്മാൻ റീ സ്ഥാനമേൽക്കുന്നത്. ദക്ഷിണ കൊറിയക്ക്‌ പിടിച്ചു നിൽക്കണമെങ്കിൽ വിദേശ സഹായം അത്യാവശ്യമായിരുന്നു. യു എൻ സങ്കടനയുടെ നേതൃത്വത്തിൽ ലോക രാജ്യങ്ങളുടെ സഹായം നേടിക്കൊണ്ട് തന്നെ യുദ്ധത്തിൽ തകർന്ന ദക്ഷിണ കൊറിയയുടെ പുനർ നിർമാണം സാധ്യമായിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെട്ടതോടുകൂടി വിദേശ സാമ്പത്തിക സഹായങ്ങൾ നിലക്കുകയും ചെയ്തു. വീണ്ടും രാജ്യം ദാരിദ്ര്യത്തിന്റെ വക്കിൽ വീണ്ടും എത്തി എന്ന് തന്നെ പറയാം.

സിങ്മാൻ റീയുടെ ഏകാധിപത്യ ഭരണം കൂടി ആയപ്പോൾ പട്ടിണിയും ദുരിതവും ജനങ്ങൾക് താങ്ങാൻ കഴിയുമായിരുന്നില്ല. ഇതോടുകൂടി പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും സിങ്മാൻ റീയെ ആ സ്ഥാനത്തു നിന്ന് ഒഴിപ്പിക്കുകയുണ്ടായി. മാസങ്ങൾക്ക് ശേഷം ഒരു പട്ടാള അട്ടിമറിയിലൂടെ ജനറൽ പാർച്ചൻഹീ സൗത്ത് കൊറിയയുടെ ഭരണം സ്വന്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരവും രാജ്യത്തിൻറെ അടിസ്ഥാന ഘടകങ്ങളും മികവുറ്റതാക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ ഭരണവും നിലനിൽക്കില്ലെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പത് വ്യവസ്ഥയായിരുന്നു പാർച്ചൻ ഹീയുടെ അധീനതയിലുള്ള ഭരണകൂടം ലക്ഷ്യമിട്ടിരുന്നത്. ദക്ഷിണ
കൊറിയയെ കുറിച്ചുള്ള കൂടുതൽ അറിവിനായി താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.
fEBcYytHRAE

Leave a Reply