ചിതൽ കൊണ്ടുള്ള ശല്യം നേരിടുന്നവർ നിരവധി ആണ്.മഴക്കാലം ആയി കഴിഞ്ഞാൽ വീടിന്റെ ചുവരുകളും തറകളിലും ഒക്കെ ഒരുപാടായി കാണാൻ സാധിക്കുന്ന ഒന്ന് കൂടി ചിതൽ.അമിതമായാൽ വീട്ടിലെ ഫർണിച്ചറുകൾ ചീത്തയാകാനും,ഭിത്തികളിൽ കറ പിടിക്കാനും ഒക്കെ തന്നെ ചിതൽ ശല്യം കാരണം ആകുന്നു.വീടിന്റെ പുറത്ത് നനഞ്ഞ മണ്ണ് ഉള്ള ഭാഗങ്ങളിലും ചിതൽ ശല്യം ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വീട്ടിലുള്ള ചിതൽ ശല്യം സ്ഥിരമായി ഒഴിവാക്കാൻ ചെയ്യാൻ സാധിക്കുന്ന ചില ടിപ്പുകൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.
ഇതിനായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച മാർഗം നന്നായി സൂര്യ പ്രകാശം എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്നതാണ്.വീടിനുള്ളിൽ ഇത്തരത്തിൽ സൂര്യപ്രകാശം പൂർണമായി എത്തിക്കാൻ സാധിച്ചു എന്ന് വരില്ല,അതിനു പകരം ആയി ജാനാലകൾ,വാതിലുകൾ എന്നിവ പൂർണമായും തുറന്നിടുകയാണ് എങ്കിൽ ഒരു പരിധി വരെ സൂര്യപ്രകാശം ഉള്ളിൽ പ്രവേശിപ്പിക്കാൻ സാധിക്കും.കൂടാതെ വീട്ടിനുള്ളിലെ ഫർണിച്ചറുകൾ വെയിൽ കൊള്ളിക്കുന്നതും ഇത്തരത്തിലുള്ള ചിതൽ പ്രശ്നത്തെ ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ഒരു വഴിയാണ്.കസേര,ചെറിയ ടീപ്പോകൾ എന്നിവ ഇത്തരത്തിൽ പുറത്ത് കൊണ്ട് വെയിൽ കൊള്ളിക്കുന്നത് ഒരു പരിധി വരെ ചിതൽ ശല്യത്തെ ഒഴിവാക്കാൻ സഹായിക്കും.
അതുപോലെ തന്നെ ചിതലിനെ ഒഴിവാക്കാൻ വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വസ്തു ആണ് ആര്യവേപ്പില.ആര്യവേപ്പില നന്നായി ചതച്ച് നീര് എടുത്ത,ശേഷം നീര് ചിതൽ ഉള്ള ഭാഗങ്ങളിലും,വരാൻ സാധ്യത ഉള്ള ഭാഗങ്ങളിലും ദിവസവും രണ്ടു നേരം പുരട്ടി കൊടുത്താൽ ചിതൽ ശല്യം ഒഴിവാക്കാൻ വേണ്ടി സാധിക്കുന്നതാണ്.ഇത്തരത്തിൽ വീട്ടിലെ ചിതൽ ശല്യം ഒഴിവാക്കാനായി ചെയ്യാൻ സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയവും ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.
