മറന്ന് പോയ പാസ്സ്‌വേർഡ് ഇവിടെ കിട്ടും

പാസ്സ്‌വേഡുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന നിരവധി സംവിധാങ്ങൾ നമ്മുടെ ഫോണുകളിൽ ഉണ്ടാകും.സാമൂഹ്യമാധ്യമങ്ങൾ,ഫോണിന്റെ മറ്റു സർവീസുകൾ തുടങ്ങിയവക്കൊക്കെ തന്നെ ഇത്തരത്തിൽ പാസ്സ്‌വേർഡുകൾ ഉണ്ട്.ഇത്തരം നിരവധി മൊബൈൽ ആപ്പുകൾ പാസ്സ്വേര്ഡ് ആവശ്യമുള്ളവ ഉള്ളത് കൊണ്ട് തന്നെ ഇവ മറന്നു പോകാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.ഇങ്ങനെ സംഭവിച്ചാൽ അൽപ്പം ബുദ്ധിമുട്ടിയാലും ഫോർഗോട്ട് പാസ്സ്വേര്ഡ് നൽകി ആണ് പാസ്സ്‌വേർഡ്‌ തിരിച്ചെടുക്കുക.എന്നാൽ നമ്മുടെ ഫോണുകളിൽ ഫോർഗോട്ട് പാസ്സ്‌വേർഡ് ഒന്നും ചെയ്യാതെ വളരെ എളുപ്പം എങ്ങനെ പാസ്സ്‌വേർഡ് മനസിലാക്കാം എന്ന് നോക്കാം എന്ന് നോക്കാം.

ഇതിനായി ഫോണിന്റെ സെറ്റിംഗ്സിൽ കാണുന്ന ഗൂഗിൾ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക,ഓപ്പൺ ചെയ്യുമ്പോൾ ഫോണിൽ ലോഗിൻ ചെയ്തിരിക്കുന്ന മുഴുവൻ അക്കൗണ്ടുകളും കാണാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ ആണ് എങ്കിൽ കാണുന്ന ആരോ മാർക്കിൽ ഞെക്കി അവ സ്വിച്ച് ചെയ്യാനും (മാറ്റാനും)സാധിക്കുന്നതാണ്.പാസ്സ്വേർഡുകൾ ലഭിക്കാനായി “മാനേജ് യുവർ ടാബ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക”,തുടർന്ന് വശത്തേക്ക് ഓപ്‌ഷൻ നീക്കുമ്പൾ സെക്കൂരിറ്റി എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു താഴോട്ടുള്ള ഓപ്‌ഷൻസ് എടുക്കുക.അവിടെ കാണുന്ന പാസ്സ്‌വേർഡ് മാനേജർ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക,

ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിൻഡോയിൽ ഫോണിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ള മുഴുവൻ ആപ്പുകളും കാണാൻ സാധിക്കും,ഏതു ആപ്പിന്റെ പാസ്സ്‌വേഡ്‌ ആണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്ത ശേഷം നമ്മുടെ ഫോണിന്റെ പാസ്സ്വേര്ഡ് നൽകിയാൽ ഏതു മൊബൈൽ ആപ്പിന്റെയും പാസ്സ്‌വേർഡ്‌ കാണാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply