വീട്ടിൽ പൊതിച്ച തേങ്ങ ആയാലും,കടയിൽ നിന്നും വാങ്ങുന്നവ ആയാലും തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് അൽപ്പം ചകിരി ബാക്കി നിർത്താറുണ്ട്.തേങ്ങാ ചീത്ത ആകാതിരിക്കാൻ ആണ് ഇത്തരത്തിൽ ചകിരി അൽപ്പം സൂക്ഷിച്ച് വെക്കുന്നത്.ചില നാടുകളിൽ ഇത് തേങ്ങയുടെ മൂക്ക് എന്നാണ് പറയുന്നത്.ഇത്തരം മൂക്കിലുള്ള ചകിരി നാരുകൾ വേർതിരിച്ച് ഏറ്റവും താഴെ ഉള്ള വീഡിയോയിൽ കാണുന്നത് പോലെ ചെയ്യുക.ശേഷം ഇത്തരം ചകിരിനാരുകൾ ഉരുട്ടി ഒരു പന്തിന്റെ രൂപത്തിൽ ആക്കി എടുക്കുക.നന്നായി ഇറുക്കത്തിൽ വേണം ഇത്തരത്തിൽ ചെയ്യാനുള്ളത്.
ശേഷം ഈ ചകിരി നാരുകൾ പഴയ ഏതെങ്കിലും ഡ്രെസ്സിൽ നിന്നും നെറ്റിൽ വൃത്താകൃതിയിൽ തന്നെ പൊതിഞ്ഞ് എടുത്ത് ഒരു സൂചിയോ നൂലോ ഉപയോഗിച്ച് അഴിഞ്ഞ് പോകാൻ സാധ്യത ഉള്ള ഭാഗത്ത് തച്ച് വെക്കുക.കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ഇഞ്ച ഇത്തരത്തിൽ പ്രകൃതിദത്തമായി ഉണ്ടാക്കാൻ സാധിക്കുന്നതാണ്.അത് പോലെ തന്നെ ഉപയോഗിച്ച് ശേഷം ബാക്കി ഉള്ള ഒരു മുറി തേങ്ങ കേടാകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം.തേങ്ങാ ചീത്തയാകാതിരിക്കാൻ ഫ്രിഡ്ജിൽ വെക്കുന്നത് പോലെ തന്നെ സ്വീകരിക്കാൻ പറ്റുന്ന ഒരു മാർഗം ആണ് ഈ പറയുന്നത്.
ഇതിനായി തേങ്ങാമുറിയിൽ ഉള്ള വെള്ളം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ച ശേഷം അൽപ്പം പൊടിയുപ്പ് നന്നായി തേങ്ങാമുറിയുടെ ഉള്ളിൽ പുരട്ടുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് കൃത്യമായി മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.
