മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും.രുചിയിൽ മാത്രമല്ല പോഷക ഗുണങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഭക്ഷണം ആണ് മുട്ട.പുഴുങ്ങിയും,വറുത്തും,കറിയിലിട്ടും ഒക്കെ മുട്ട വിഭവങ്ങൾ നമ്മൾ കഴിക്കാറുണ്ട്.എന്നാൽ പുഴുങ്ങിയ മുട്ട കുറച്ചധികം എണ്ണം തോട് കളയുക എന്നത് അൽപ്പം ശ്രമകരം തന്നെ ആണ്.ഇത്തരത്തിൽ പുഴുങ്ങിയ മുട്ടകളിലെ തോട് വളരെ സിമ്പിൾ ആയി നിമിഷ നേരം കൊണ്ട് കളയാൻ ഉള്ള ഒരു സിമ്പിൾ ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ലളിതമായ രീതിയിൽ മുട്ട തോട് എങ്ങനെ കളയാം എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
ഉപ്പിട്ട വെള്ളത്തിൽ മുട്ട നന്നായി പുഴുങ്ങുക.വെള്ളം തിളച്ചതിന് ശേഷവും കുറച്ചധികം നേരം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ മുട്ട ഇട്ടിരിക്കുക.തുടർന്ന് മുട്ടകൾ മറ്റൊരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു അടപ്പ് ഉപയോഗിച്ച് അടച്ച് പിടിക്കുക.തുടർന്ന് ഇവ നന്നായി കുലുക്കുക.3 മുതൽ 5 സെക്കന്റ് നേരം കുലുക്കിയാൽ മതിയാകും,ധാരാളം മുട്ട ഉണ്ട് എങ്കിൽ കുറച്ചധിക നേരം കുലുക്കുക.ശേഷം അടപ്പ് തുറന്നാൽ മുട്ട തോട് പൊട്ടി ഇളകി ഇരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.ഇവ പൂർണമായും മാറ്റി മുട്ട വേർതിരിച്ചെടുത്താൽ കഴിക്കാൻ പാകത്തിൽ മുട്ട പുഴുങ്ങിയത് വളരെ വേഗം തയാറാക്കി എടുക്കാവുന്നതാണ്.
വീട്ടമ്മമ്മാർക്കും,ഭക്ഷണം പാകം ചെയ്യാൻ ഇഷ്ട്ടപെടുന്ന ഓരോ ആളുകൾക്കും ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുക്കാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.മുട്ട തോട് എളുപ്പത്തിൽ കളയാൻ സാധിക്കുന്ന നിങ്ങൾക്കറിയാവുന്ന ടിപ്പുകൾ,അതോടൊപ്പം നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന മേൽപ്പറഞ്ഞ ടിപ്പ് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് കണ്ടു മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
