യൂറോപ്പിയൻ ഭൂഖണ്ഡത്തിലെ ആൽപ്സ് പർവതനിനിരയുടെ മടിത്തട്ടിൽ സൗന്ദര്യധാമമായി നിലകൊള്ളുന്ന ഒരു രാജ്യമുണ്ട്.തിരുവനന്തപുരം കോർപ്പറേഷനെക്കാൾ വലിപ്പം കുറവുള്ള ഈ രാജ്യത്തിൻറെ ഏറ്റവും വലിയ പ്രത്യേകത സ്വന്തമായി സൈന്യമോ,എയർപോർട്ടോ,കറൻസിയോ ഇല്ലെങ്കിലും അതി സമ്പന്നമായ ഒരു രാജ്യമാണ് “ലെയ്റ്റൻസ്റ്റെയ്ൻ”.അധികം ആളുകളും കേട്ടിട്ടില്ലാത്ത രാജ്യത്തിൻറെ പരമാധികാരി രാജകുമാരൻ ആണ്.38749 എന്ന കൃത്യമായ എണ്ണം പറഞ്ഞ ജനസംഖ്യ ഉള്ള ഈ രാജ്യത്ത് ആളെണ്ണത്തിനെ കാൾ വ്യവസായങ്ങൾ ഉണ്ട് എന്നത് ആശ്ചര്യം ഉണർത്തുന്ന വസ്തുതയാണ്.
സ്വിന്റ്സർലന്റിന്റെ അയൽരാജ്യമായ “ലെയ്റ്റൻസ്റ്റെയ്ൻ” വഴി ഒരു മണിക്കൂറിൽ സൈക്കിളിൽ സഞ്ചരിച്ചാൽ സ്വിറ്റ്‌സർലാൻഡിൽ നിന്നും ഓസ്ട്രിയ വരെ എത്താൻ ഒരു മണിക്കൂർ മാത്രം സമയം മതി എന്ന കൗതുകവും ഉണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന “ലെയ്റ്റൻസ്റ്റെയ്ൻ”1719 വർഷത്തിൽ ആണ് പൂർണാധികാരം ഉള്ള രാജ്യമായി മാറിയത്.1868 ഇൽ “ലെയ്റ്റൻസ്റ്റെയ്ൻ”തങ്ങളുടെ സൈന്യത്തെ പിരിച്ചു വിട്ടു.പിരിച്ചു വിടാൻ ഉള്ള കാരണം നമ്മളിൽ കൗതുകമുണർത്തും.അനാവശ്യചിലവ് എന്നതാണ് സൈന്യത്തെ പിരിച്ചു വിടാൻ കാരണമായത്.
160 അംഗങ്ങൾ ഉള്ള പോലീസ് സേന ഈ രാജ്യത്തിൽ ഉണ്ട്.മറ്റൊരു കൗതുകം വീടുകൾക്ക് മതിലോ വേലിയോ ഇല്ലെന്നു മാത്രമല്ല വീടിന്റെ വാതിലുകൾ പോലും “ലെയ്റ്റൻസ്റ്റെയ്ൻകാർ അടക്കാറില്ല.വികസനം,ഗവേഷണം എന്നിവ മുന്നിൽ കണ്ടാണ് വരുമാനത്തിന്റെ 32 ശതമാനവും ചിലവാക്കുന്നത്.അക്കാരണം കൊണ്ട് തന്നെ ആണ് സ്വന്തമായി തുറമുഖമോ,എയർപോർട്ടോ,ഇല്ലെങ്കിൽ കൂടിയും ഇ രാജ്യത്തെ പുരോഗതിയുടെ ഉന്നതയിലേക്ക് കുതിക്കുന്നതും.ജർമൻ ഭാഷ സംസാരിക്കുന്ന “ലെയ്റ്റൻസ്റ്റെയ്ൻ” നികുതി വളരെ കുറവുള്ള രാജ്യമായതിയനാൽ വ്യാവസായിയികളെ കൂടുതലായി ആകർഷിക്കുന്നു.
ആൽപ്പ്സ് പർവത നിരകളുടെ മടിത്തട്ടിൽ സൗന്ദര്യദാമം ആയി നിലകൊള്ളുന്നഈ രാജ്യത്തിന്റെ കാഴ്ചകൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം
