പുനർജ്ജന്മം സത്യമാണ് തെളിവ് ഇതാ

ശാസ്ത്ര ലോകത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എങ്കിൽ തന്നെയും പുനർജന്മത്തിൽ വിശ്വസിക്കുന്ന നിരവധി ആളുകൾ ഈ ഭൂമിയിലുണ്ട്.യുക്തിപരമായ എത്ര ചിന്തിച്ചാലും ഉത്തരം ലഭിക്കാത്തതും എന്നാൽ വിശ്വസിക്കാൻ നിർബന്ധിതർ ആകുന്ന ചില സംഭവങ്ങൾ നമ്മുടെ ചുറ്റും സമഭവിച്ചിട്ടുണ്ട്.ശാസ്ത്രമായി അടിത്തറ ഇല്ലാത്തതിനാൽ എല്ലാ കാലവും ഇതൊരു ഉത്തരം ലഭിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു.പുനരവതാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ശാന്തി ദേവി എന്ന പെൺകുട്ടി ആണ്.ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സംഭവം ആയിരുന്നു ശാന്തി ദേവിയുടെ പുനർജന്മവുമായി ബന്ധപ്പെട്ട കഥ.

പഴയ ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിലെ കുട്ടി ആയി ശാന്തി ദേവി തന്റെ മൂന്നാം വയസിൽ മധുരയിൽ ഉള്ള കുടുംബത്തിന്റെ ഒരു കഥ പറഞ്ഞു തുടങ്ങുന്നിടത്താണ് ആരംഭം.ആദ്യമൊക്കെ കുഞ്ഞിന്റെ അമ്മ അത്ര കാര്യമായി ഇതെടുത്തില്ല. എന്നാൽ തുടർച്ചയായി കുട്ടി ഒരേ കഥ പറയുന്നതിനാൽ കേട്ടില്ല എന്ന് വെക്കാൻ അമ്മക്ക് കഴിഞ്ഞില്ല.താൻ കേദാർനാഥ് എന്നയാളുടെ ഭാര്യയാണ് എന്നായിരുന്നു ശാന്തിദേവി തുടർച്ചയായി പറഞ്ഞു കൊണ്ടിരുന്നത്.കഥ സത്യം ആണോ എന്നറിയാൻ അമ്മ തീരുമാനിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ കഥ സത്യം ആണ് എന്ന് മനസിലാക്കി അത്ഭുതപ്പെടുകയും ചെയ്തു.

വീടിന്റെ ചുവരിന്റെ നിറം തുടങ്ങി അയൽവാസികൾ,നാട്ടിലുള്ള ആളുകളുടെ പേര് അടക്കം ശാന്തി ദേവി പറഞ്ഞു.എന്തിനേറെ മരിക്കാൻ ഉണ്ടായ സാഹചര്യം വരെ ആ കുട്ടി പറയുകയുണ്ടായി.തുടർന്ന് ഒരു കുടുംബഅംഗം ആദ്യ ജന്മത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്ന കേദാർനാഥിന് ശാന്തി ദേവിയിൽ നിന്നും ലഭിച്ച വിലാസം അനുസരിച്ച് ഒരു കത്ത് എഴുതി.അതിനെ തുടർന്ന് കത്ത് ലഭിച്ച കേദാർനാഥ് ഡൽഹിയിലെ തന്റെ സുഹൃത്തിനോട് സംഭവം വിവരിക്കുകയും അതിനെ കുറിച്ച് അന്വേഷിക്കാൻ അറിയിക്കുകയും ചെയ്തു.

തുടർന്ന് വേഷം മാറി അന്വേഷണത്തിന് വന്ന സുഹൃത്തിനെ ശാന്തിദേവി തിരിച്ചറിഞ്ഞത് അദ്ദേഹത്തെ അമ്പരപ്പിച്ചു.അത്ഭുതസ്തബ്ധൻ ആയ അദ്ദേഹം കേദാർനാഥിനെ വിവരമറിയിക്കുകയും ഡൽഹിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.തുടർന്ന് നടന്ന നാടകീയ സംഭവങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ. പൂർണമായും കാണുക.

Leave a Reply