ഇൻഡക്ഷൻ കുക്കർ നന്നാക്കാൻ ഇനി കടയിലേക്ക് ഓടേണ്ട,മിനുട്ടുകൾ കൊണ്ട് സ്വയം നന്നാക്കാം

ഇന്ന് എല്ലാ അടുക്കളകളിലെയും ഒരു പ്രധാന സാന്നിധ്യം ആണ് ഇൻഡക്ഷൻ കുക്കറുകൾ.എന്നാൽ കുറച്ചു കാലത്തെ ഉപയോഗം കൊണ്ട് തന്നെ ഇവയിൽ പലതും കേടാകുകയും കേടായി കഴിഞ്ഞാൽ ഇവ ഉപേക്ഷിച്ചു കളയേണ്ടി വരുന്ന സാഹചര്യവും ആണ് നിലവിൽ ഉള്ളത്.എന്നാൽ ഇൻഡക്ഷൻ കുക്കറുകൾ നമുക്ക് സ്വയം നന്നാക്കാൻ സാധിക്കും എന്നുള്ള കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.എങ്ങനെ ആണ് കേടായ ഇൻഡക്ഷൻ കുക്കറുകൾ നന്നാകുന്നത് എന്ന് മനസിലാക്കാനായി ഈ പോസ്റ്റ് തുടർന്ന് വായിക്കുക.സപ്പ്ളൈ നൽകിയാൽ ഉടൻ ട്രിപ്പ് ആകുന്ന ഒരു ഇൻഡക്ഷൻ കുക്കർ നന്നാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്.

ഇൻഡക്ഷൻ കുക്കർ നന്നാകാനായി ആവശ്യം ഉള്ള വസ്തുക്കൾ സ്ക്രൂ ഡ്രൈവർ,മൾട്ടി മീറ്റർ,വയർ കട്ടർ,സോൾഡറിങ് അയൺ,തെർമൽ പേസ്റ്റ്,ബ്രിഡ്ജവേ റെക്ടിഫൈ ഡയോഡ്,ഐ ജി വി ടി,ഫ്യുസ് തുടങ്ങിയ ഭാഗങ്ങൾ ഇലക്ട്രിക് ഷോപ്പുകളിൽ ലഭിക്കുന്നവയാണ്.അവ കരുതി വെക്കുക(കേടു വന്ന വസ്തു അതാണ് എങ്കിൽ മാറ്റാനായി കരുതുക).സാധാരണയായി മേൽപ്പറഞ്ഞ വസ്തുക്കൾ ആണ് കേടു വരിക,ഇവയൊക്കെ കരുതി വെച്ച ശേഷം ഇൻഡക്ഷൻ കുക്കറിന്റെ സ്‌ക്രൂകൾ അഴിച്ചെടുക്കുക.സാധാരണയായി 6 സ്‌ക്രൂകൾ ആകും അഴിക്കാനായി ഉണ്ടാകുക.

തുടർന്ന് പാത്രങ്ങൾ വെക്കുന്ന മുകൾ ഭാഗം അഴിച്ചെടുക്കുക.ഉള്ളിൽ ഇൻഡക്ഷൻ കോയിൽ,കണ്ട്രോൾ ബോർഡ്,തുടങ്ങിയ വസ്തുക്കൾ കാണാൻ സാധിക്കുന്നതാണ്.ശേഷം ഇൻഡക്ഷൻ കൊയിലിന്റെ സ്‌ക്രൂകൾ ഇളക്കുക.തുടർന്ന് ഇൻഡക്ഷൻ കോയിൽ ചെറുതായി ഉയർത്തി ബോർഡിൽ പപ്ലഗ് ചെയ്തിരിക്കുന്ന ഭാഗവും ഊരിയ ശേഷം മാറ്റി വെക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കണ്ടു മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടറിയൽ വീഡിയോ. പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം.

Leave a Reply