50 രൂപക്കും സ്വർണം വാങ്ങാം

സ്വർണത്തിന്റെ വില ക്രമാതീതം ആയി വർധിച്ച് കൊണ്ടിരിക്കുന്ന കാലം കൂടി ആണ് ഇത്.ഈ വര്ഷം മാത്രം വർധിച്ച തുക നോക്കിയാൽ തന്നെ അത് മനസിലാകും.മലയാളികൾക്ക് സ്വർണത്തിൽ നടത്തുന്ന നിക്ഷേപം വളരെ അധികം താൽപ്പര്യം ഉള്ള ഒന്ന് തന്നെ ആണ്.ലോകത്തിൽ ഇന്ത്യയും ചൈനയും ആണ് ഏറ്റവും കൂടുതൽ സ്വർണഭാരങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾ.ലോകമാകെ ക്ഷാമവും മാന്ദ്യവും ഉണ്ടാകുകയാണ് എങ്കിൽൾ സ്വാഭാവികമായും സ്വർണത്തിന്റെ വില ഉയരുന്ന ഒരു രീതി ആണ് നിലവിൽ ഉള്ളത്.എന്നാൽ വെറും 50 രൂപ ഉണ്ടെകിൽ കൂടിയും സ്വർണം വാങ്ങാൻ സാധിക്കും എങ്കിലൊ?

ഇത്തരത്തിൽ 50 രൂപ മുതൽ സ്വർണത്തിൽ നിക്ഷേപിക്കാം.അത് എങ്ങനെ സാധ്യമാക്കാം എന്നാണു ഇവിടെ പറയുന്നത്.എന്നാൽ ആഭരണം ആയി വാങ്ങുന്ന സ്വർണത്തെ ഒരിക്കലും നിക്ഷേപം ആയി കണകാക്കാൻ സാധിക്കുന്നതല്ല.പണിക്കൂലി,പണിക്കിഴിവ് തുടങ്ങിയ അധിക തുക ഒക്കെ നൽകി വാങ്ങുന്ന സ്വർണം ആയതിനാൽ തന്ന യഥാർത്ഥ സ്വർണത്തിന്റെ വിലയുടെ 10 ശതമാനം മുതലുള്ള തുക അധികം നൽകി വാങ്ങുന്നവ ആയതിനാൽ തന്ന മേല്പറഞ്ഞവ ഒന്ന് നമുക്ക് ലഭിക്കാറില്ല.മാത്രമല്ല ഇത്തരത്തിൽ വാങ്ങപ്പെടുന്ന സ്വർണം കളവ് പോകാതിരിക്കാൻ ലോക്കർ സംവിധാനങ്ങൾ അടക്കം ഉള്ള സുരക്ഷക്ക് ആവശ്യമായ ചിലവുകൾ വേറെയും നൽകേണ്ടതുണ്ട്.

അതിനാൽ തന്നെ ഉദ്ദേശിക്കുന്ന ഗുണം ഇതിൽ നിന്നും ലഭിക്കും എന്ന് പറയാൻ സാധിക്കില്ല.അതിനാൽ നാണയം,സ്വര്ണക്കട്ടി എന്നിവ ആയി വാങ്ങിയാലും മേൽപറഞ്ഞ രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ചിലവ് വഹിക്കുക നഷ്ട്ടം ഉണ്ടാകുന്ന ഘടകം ആണ്.അതിനാൽ ഇത്തരം പ്രശ്ങ്ങളെ ഒഴിവാക്കിക്കൊണ്ട് ഡിജിറ്റൽ ഗോൾഡ് സംവിധാനം ഉപയോഗപ്പെടുത്തുന്ന നിരവധി ആളുകൾ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്.ഇത്തരത്തിൽ ഓൺലൈൻ ആയി 50 രൂപ മുതൽ ഉള്ള നിക്ഷേപം സ്വർണത്തിൽ എങ്ങനെ നടത്താം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply