യുട്യൂബിൽ ഇങ്ങനൊക്കെ ഉണ്ടെന്ന് എത്രപേർക്കറിയാം

യൂട്യൂബ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ കുറവായിരിക്കും.എന്നാൽ ഇത്രയും നാൾ ഉപയോഗിച്ചിട്ടും 90 ശതമാനം ആളുകൾക്കും അറിയാത്ത അടിപൊളി യൂട്യൂബ് ടൈപ്പുകൾ നിങ്ങളുമായി പങ്ക് വെക്കാൻ ഉള്ള പോസ്റ്റ് ആണ് ഇത്.ആദ്യത്തെ ടിപ്പ് ഒരു പക്ഷെ കൂടുതൽ ആളുകൾക്കും അറിയാവുന്നതായിരിക്കാം,1,യൂട്യൂബ് ഡാർക്ക് മോഡ് എന്ന ഓപ്‌ഷൻ ആണ്.ഇത് മുഖേന യുട്യൂബ് ഉപയോഗിക്കുമ്പോൾ ഫോണിൽ കുറച്ചധികം സമയം നിലനിൽക്കാനും,ഒപ്പം കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറക്കാനും സഹായകം ആണ്.

No description available.
ഡാർക്ക് മോഡ് ലഭിക്കാനായി വലത് വശത്ത് മുകളിൽ ആയി കാണുന്ന പ്രൊഫൈൽ പിക്ച്ചറിൽ സിലക്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇത്തരത്തിൽ ഉള്ള ഓപ്‌ഷനിൽ നിന്നും settings തിടഞ്ഞെടുക്കുക.
No description available.
തുടർന്ന് ലഭിക്കുന്ന ഈ ഇന്റർഫെയ്‌സിൽ നിന്നും general എന്ന ഓപ്‌ഷനി തിരഞ്ഞെടുക്കുക
No description available.
തുടർന്ന് ലഭിക്കുന്ന ഇത്തരത്തിൽ ഉള്ള ഇന്റർഫെയ്‌സിൽ നിന്നും മൂന്നാമതായി കാണുന്ന DARK MODE എന്ന ഓപ്‌ഷൻ ഓൺ ആക്കിയാൽ യുട്യൂബ് ഇത്തരത്തിൽ കറുത്ത ബാക്ക്ഗ്രൗണ്ടിൽ കാണാൻ സാധിക്കുന്നതാണ്

 

വീഡിയോ സ്കിപ്പിംഗ്

വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് വീഡിയോ അൽപ്പം മുന്നോട് സ്കിപ്പ് ചെയ്യണം എങ്കിൽ മുൻഭാഗത്തേക്ക്‌ 2 തവണ അടുപ്പിച്ച് ടച്ച് ചെയ്യുമ്പോൾ 10 സെക്കന്റ് മുന്നോട്ടും,അത്തരത്തിൽ തന്നെ പുറകോട്ടും സ്കിപ്പ് ചെയ്യാൻ സാധിക്കും എന്ന വിവരം നമുക്കെല്ലാവർക്കും അറിയാം,എന്നാൽ ഇത്തരത്തിൽ 5 സെക്കന്റുകൾ മുതൽ 60 സെക്കന്റ് വരെ സ്കിപ്പ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭ്യമാണ് എന്നത് എത്ര പേർക്കറിയാം?ഇത് എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.

No description available.
മുൻപത്തെ പോലെ തന്നെ സെറ്റിംഗ്സ് എടുക്കുക,തുടർന്ന് ജനറൽ സെറ്റിംഗ്സ് എടുക്കുക,തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ ആറാമതായി കാണുന്ന DOUBLE – TAP TO SEEK എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക


No description available.
തുടർന്ന് ഇത്തരത്തിൽ നമുക്ക് എത്ര സെക്കന്റ് ആണോ സ്കിപ്പ് ചെയ്യേണ്ടത് എന്ന് സിലക്റ്റ് ചെയ്തു നൽകിയാൽ മതിയാകും

ഇത്തരത്തിൽ വളരെ രസകരവും ഉപകാരപ്രദവും ആയ യുട്യൂബ് ടിപ്പുകൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.

Leave a Reply