158 ആളുകളുടെ മരണത്തിലേക്ക് നയിച്ച മംഗലാപുരം വിമാനാപകടം നടന്ന് കഴിഞ്ഞു കൃത്യം പത്ത് വർഷത്തിന് ശേഷം സമാനമായ ഒരു വിമാനാപകടം നമ്മുടെ കരിപ്പൂരിലും ഉണ്ടായിരിക്കുകയാണ്.കരിപ്പൂർ വിമാനാപകടത്തിന്റെ കാരണങ്ങളും,കരിപ്പൂർ വിമാനപകടവും മംഗലാപുരം വിമാനാപകടവും തമ്മിലുള്ള സാമ്യതകൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഓഗസ്റ്റ് 7 2020 വൈകിട്ട് 7.40 ഓടെ ആണ് ലോകത്തെ നടുക്കിയ ഈ അപകടം നടന്നത്.വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് സ്വീകരിക്കുന്ന നടപടികളിൽപ്പെട്ട എയർ ട്രാഫിക് കൺട്രോളിൽ നിന്നും പൈലറ്റ് വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതി വാങ്ങുകയുണ്ടായി.
ഇത് പ്രകാരം പൈലറ്റ് ദീപക് സാതെയോട് രണ്ടാം നമ്പർ റൺവേയിൽ വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്തു.എന്നാൽ വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ ഒരു തവണ കൂടി ഗോ എറൌണ്ട് അഥവാ ഒരു താവണ കൂടി വട്ടം ഇട്ട് പറന്ന ശേഷം വിമാനം ലാൻഡ് ചെയ്യാം എന്ന തീരുമാനം എടുക്കുകയും ചെയ്തു.എന്നാൽ രണ്ടാമത് വിമാനം ലാൻഡ് ചെയ്യാൻ ഉള്ള ശ്രമം നടന്നത് അനുമതി ലഭിച്ച രണ്ടാം നമ്പർ റൺവേക്ക് പകരം ഒന്നാം നമ്പർ റൺവേയിലായിരുന്നു.കൂടാതെ റൺവേയുടെ പകുതിയോളം ദൂരം പിന്നിട്ട ശേഷം ആയിരുന്നു വിമാനം ലാൻഡ് ചെയ്തത് തുടങ്ങിയത് തന്നെ.അത് മൂലം വിമാനം തെന്നിമാറുകയും ചെയ്ത കാരണത്താൽ ആണ് അപകടം സംഭവിച്ചത്.
കൂടാതെ ടേബിൾ ടോപ്പ് റൺവെ (അതായത് റൺവെ മാത്രം ഉയർന്നു നിൽക്കുകയും ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം തന്നെ താഴ്ന്നും നിൽക്കുന്നതിനെ ആണ് റ്റേബിൾ ടോപ്പ് റൺവെ എന്ന് വിളിക്കുന്നത്.)ആയതിനാൽ മുപ്പത്തി അഞ്ചു അടി താഴേക്ക് വിമാനം പതിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു.സാധരണ ഗതിയിൽ 1200 മീറ്റർ ഉയരത്തിൽ നിന്ന് റൺവെ കാണാൻ സാധിക്കുന്നു എങ്കിൽ വിമാനം ഇറക്കാവുന്നതാണ്.എന്നാൽ 2000 മീറ്റർ ഉയരത്തിൽ വെച്ചു തന്നെ റൺവേ കാണാൻ സാധിക്കും എന്ന നിർദേശം എ ടി സി ഇൽ നിന്നും ലഭിച്ചിരുന്നു.
വിമാനാപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം
