ഫോൺ പേ ഇൻഷുറൻസ് പോളിസി

ഫോൺ പേ മൊബൈൽ ആപ്പ്ലികേഷൻ വഴി നിരവധി ആരോഗ്യ ഇൻഷുറൻസുകൾ ലഭ്യമായിരുന്നു.അവയിൽ പലതും ഈ വെബ്‌സൈറ്റ് മുഖേന നിങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു.അത്തരത്തിൽ ഫോൺ പേ മൊബൈൽ ആപ്പ് വഴി എടുക്കാൻ കഴിയുന്ന മികച്ച ഒരു ഇൻഷുറൻസ് പോളിസിയെ കുറിച്ചാണ് ഇനി പറയുന്നത്.ആക്സിഡന്റൽ ഇൻഷുറൻസ് പോളിസി,മറ്റൊന്നും ഡെങ്കി ആൻഡ് മലേറിയ ഇൻഷുറൻസ് പോളിസി എന്നിങ്ങനെയാണ് രണ്ടു പോളിസികൾ.ഇത്തരത്തിൽ ഫോൺ പേ വഴി വാങ്ങുന്ന ഇൻഷുറൻസ് പോളിസികൾ എങ്ങനെ ക്ലെയിൻ ചെയ്യാം എന്നും മനസിലാക്കാം.

ആക്സിഡന്റൽ ഇൻഷുറൻസ് പോളിസി എന്നത് ആക്സിഡന്റ് മൂലം ഉണ്ടാകുന്ന മരണത്തിനും,മറ്റെന്തെകിലും വൈകല്യം ഉണ്ടാക്കുകയാണ് എങ്കിൽ അതിനും സഹായം നൽകുന്ന സ്‌കീം ആണ് ആക്സിഡന്റ് ഇൻഷുറൻസ് പോളിസി.മരണം സംഭവിച്ചാൽ പൂർണ തുക നോമിനിക്ക് ലഭിക്കുന്നതാണ്.അത് പോലെ തന്നെ അപകടം മൂലം പൂർണമായി സംഭവിക്കപ്പെടുന്ന വൈകല്യത്തിന് ഈ പൂർണ തുക ലഭിക്കുന്നതാണ്.വിവിധ തരത്തിൽ ഉള്ള അപകടങ്ങൾക്ക് ഈ ഹെല്ത്ത് പോളിസി കവറേജ് നൽകുന്നുണ്ട്.റോഡ്,റെയിൽവേ,പ്രകൃതി ദുരന്തം,തുടങ്ങിയവക്കൊക്കെ തന്നെ ഈ പോളിസിയുടെ അനുകൂല്യം ലഭിക്കുന്നതാണ്.

18 മുതൽ 65 വരെ വയസ് ഉള്ളവർക്ക് ഈ പോളിസിയിൽ അംഗം ആകാൻ സാധിക്കുന്നതാണ്.പോളിസി വാങ്ങുന്ന ദിവസം മുതൽ തന്നെ ഇതിന്റെ ആനുകൂല്യവും ലഭിച്ച് തുടങ്ങുന്നതാണ്.ആസ്കിഡന്റൽ ഇൻഷുറൻസ് പോളിസിക്ക് മൂന്ന് പ്ലാനുകൾ ലഭ്യമാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply