അറിഞ്ഞോ കേന്ദ്രസഹായം 2000 രൂപ ബാങ്കിൽ എത്തിയിട്ടുണ്ട്..

നിരവധി ആളുകൾക്ക് വലിയ സഹായം നൽകിയ ഒരു പദ്ധതിയായിരുന്നു കേന്ദ്ര സർക്കാരിൻറെ കിസാൻ സമ്മാൻ നിധിതുക. രാജ്യത്ത് ആകമാനം എങ്ങും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകരെ സഹായിക്കാൻ വേണ്ടി കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച പദ്ധതിയായിരുന്നു ഇത്. ഒരു വർഷം 6000 രൂപ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് അവരെ സഹായിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം നിരവധി ആളുകൾക്ക് ഈ സഹായം ലഭിച്ചു കഴിഞ്ഞു.

ഇപ്പോൾ ഈ വർഷത്തെ ആദ്യത്തെ സഹായം ബാങ്കുകളിൽ എത്തി കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. മോദി സർക്കാർ തുക നേരിട്ട് ബാങ്കുകളിലേക്ക് എത്തത്തക്ക രീതിയിൽ 2000 രൂപയായി ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ കോവിഡ് കാലത്ത് വീണ്ടും ലോക് ഡൗൺ അരങ്ങുവാണുകൊണ്ടിരിക്കുന്നതിനാൽ പാവങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പുതിയ നടപടി ഉണ്ടായിരിക്കുന്നത് എന്ന വാർത്തകൾ വരുന്നുണ്ട്. ഇതിനോടകം 34 ലക്ഷം ആളുകളും ഈ സഹായം കൈപ്പറ്റി കഴിഞ്ഞു എന്നും വാർത്തകൾ വരുന്നുണ്ട്.

ചില ആളുകൾക്ക് ഫോണിൽ മെസ്സേജുകൾ വന്നിട്ടില്ല എങ്കിലും ബാങ്കിൽ പണം എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി ആയ ശ്രീ നരേന്ദ്ര മോദി തന്നെ ആയിരുന്നു ആളുകളുടെ അക്കൗണ്ടിലേക്ക് ഈ തുക എത്തിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ആയിരുന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്. കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഒരു ഇന്ത്യക്കാരനും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തിൽ തന്നെയായിരിക്കും കേന്ദ്രസർക്കാർ ഇപ്പോൾ ഈ സമയത്ത് തന്നെ ഇത്തരം ഒരു സഹായം നൽകിയത് എന്ന കാര്യത്തിൽ സംശയമില്ല എന്ന് പറയാം.

രാജ്യത്തെ 10 കോടി അടുത്ത് വരുന്ന കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് മോദിജി പറഞ്ഞിരിക്കുന്നത്. ഒറ്റ പ്രോസസിലൂടെ തന്നെ രാജ്യത്തുള്ള എല്ലാ കർഷകരുടെ അക്കൗണ്ടിലേക്കും ഈ തുക എത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നേരിട്ട് ഈ തുക ഒറ്റ പ്രോസസ് വഴി തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് എന്ന രീതിയിലാണ് ഇതുവരെ തുക ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് എന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞിരുന്നു. ഈ കാര്യത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply