സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്ഷനുകളുടെ വിതരണം ഓഗസ്റ്റ് 20 വ്യാഴാഴ്ച അതായത് ഇന്ന് മുതൽ ആരംഭിക്കുകയാണ് .പലരും ഇത് അറിഞ്ഞു കാണില്ല .കൂടുതല്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയുമാണ് വിതരണം നടത്തുക . ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ തുകയായി 2600 രൂപയാണ് പെൻഷനായിട്ട് ലഭിക്കുക .പെൻഷൻ വിതരണവുമായി ബന്ധപെട്ടു സർക്കാർ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ,കർഷക തൊഴിലാളി പെൻഷൻ ,വിധവാ പെൻഷൻ, വികലാംഗ പെൻഷൻ ,50 വയസ്സിന് മുകളിൽ പ്രായമായവരുടെ അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്നവരും കൂടാതെ ക്ഷേമനിധികളിൽ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമപെൻഷനുകളും കൈപ്പറ്റുന്നവരും മാസ്റ്ററിങ് നടത്തേണ്ടത് നിർബന്ധമാണ് .
മിക്ക സ്ഥലങ്ങളിലും കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ കണ്ടൈൻമെൻറ് സോൺ ആയതിനാൽ ഒട്ടുമിക്ക അക്ഷയ ജനസേവ കേന്ദ്രങ്ങൾ ,csc സെന്ററുകൾ എന്നിവ വഴി മസ്റ്ററിങ് നടത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ തടസങ്ങൾ നേരിട്ടിരുന്നു . ഈ സാഹചര്യത്തിൽ സർക്കാർ ഓഗസ്റ്റ് 16 ആം തീയതിവരെ മസ്റ്ററിങ് നടത്തുന്നതിനുള്ള അവസരം നൽകിയിരുന്നു .അതിനു ശേഷമാണു ഓഗസ്റ്റ് 20 മുതൽ വിതരണം നടത്താനായിട്ട് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .പെൻഷൻ കൈപറ്റുന്നവർ നിലവിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു സർക്കാർ ഇങ്ങനെ ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നത് . പലരും അനർഹമായി പെൻഷൻ തുക കൈപ്പറ്റുന്നു എന്നറിഞ്ഞതിൻറെ പശ്ചാത്തലത്തിലാണ് സർക്കാർ മസ്റ്ററിങ് ഏർപ്പെടുത്തിയത്.മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് പെൻഷൻ തുക ലഭിക്കുകയില്ല .
ഇനി അടുത്തത് ഓണത്തിനടനുബന്ധിച്ചു സർക്കാർ ജീവനക്കാർക്കുള്ള പെന്ഷനും മറ്റു അനുകൂല്യങ്ങളുമാണ് . അവ എന്നൊക്കെയാണ് നിങ്ങൾ കൈപ്പറ്റേണ്ടതെന്നാണ് ഇനി പറയാൻ പോകുന്നത് .സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സും ബോണസും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു . ആഗസ്റ്റിലെ ശമ്ബളവും മറ്റു ആനുകൂല്യങ്ങളും ഈ മാസം 24,25,26 തീയതികളില്‍ മുൻകൂറായി വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത് .ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്.
27,360 രൂപവരെ ശമ്ബളമുളളവര്‍ക്ക് 4000 രൂപയാണ് ബോണസ് ലഭിക്കുക .ഇനി ഇതിനുമുകളില്‍ ശമ്ബളമുളളവര്‍ക്ക് അതായത് ബോണസ് ലഭിക്കാൻ അർഹതയില്ലാത്ത ജീവനക്കാർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും .ഓണം അഡ്വാന്‍സായിട്ടു 15,000 രൂപവരെ അനുവദിച്ചിട്ടുണ്ട് .ഇതിൻറെ വിതരണം ഓഗസ്റ്റ് 19 ആം തീയതി മുതൽ ആരംഭിച്ചിട്ടുണ്ട് . ഒക്ടോബര്‍ മുതല്‍ അഞ്ച് തുല്യഗഡുക്കളായി ഈ തുക തിരിച്ചുപിടിക്കുന്നതായിരിക്കും .പാര്‍ട്ട്‌ടൈം ജീവനക്കാര്‍, കരാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് 5000 രൂപ അഡ്വാന്‍സ് ലഭിക്കുന്നതാണ് .വിശദ വിവരങ്ങൾ വീഡിയോയിൽ.
