സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം സംബന്ധിച്ച മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ പെൻഷൻ കൈപ്പറ്റുക മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാകും. ഇത് പ്രകാരം അനര്ഹരായ പെൻഷൻ കൈപ്പറ്റുന്നവരെ കണ്ടെത്തണം എന്ന നിർദേശം തദ്ദേശ സ്ഥാപങ്ങൾക്കായി സർക്കാർ പുറപ്പെടുവിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ പെൻഷനും,പുനർ വിവാഹം നടന്നതിന് ശേഷവും വിധവ പെൻഷൻ കൈപ്പറ്റുന്നവർ തുടങ്ങിയവർക്കെത്തിരെ നടപടി ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന വിവരം.
പുതിയ മാനദണ്ഡ പ്രകാരം പെൻഷൻ ലഭിക്കാൻ ഉള്ള കുറഞ്ഞ പ്രായം 60 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇനി മുതൽ കർഷക പെൻഷൻ ലഭിക്കുക കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള കർഷകർക്ക് മാത്രം ആയിരിക്കും.ഇതിനോപ്പം അംഗപരിമിതർ ആയിട്ടുള്ളവർക്ക് വികലാങ്ങ പെന്ഷന് പുറമെ മറ്റൊരു സാമൂഹ്യ സുരക്ഷാ പെൻഷനും ,ക്ഷേമ നിധി പെൻഷൻ എന്നിവക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.കൂടാതെ ഓരോ മാസവും വിദഗ്ധ സംഘം വീടുകൾ സന്ദശിച്ച് അനർഹർ ആയിട്ടുള്ളവരെ പട്ടികയിൽ നിന്ന് പുറത്താക്കുന്ന നടപടിയും ഉണ്ടായിരിക്കുന്നതാണ്,
ഇത് കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ പുതിയ അപേക്ഷക്കുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് പുതിയ മാർഗനിർദേശങ്ങൾ എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ടു നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാൻ സാധ്‌ക്കുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.
