ഇനി ബ്ലേഡ് മാറ്റാതെ മിക്സിയുടെ മൂർച്ച കൂട്ടാം

മിക്സി ഇല്ലാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. എത്ര ചെറിയ വീട്ടിലും ഒരു മിക്സി ഉണ്ടാകും. മിക്സി ഇല്ലാത്ത പാചകം ഇപ്പോൾ ഉള്ള വീട്ടമ്മമാർക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല. പണ്ട് അരകല്ല് ഉപയോഗിച്ചിരുന്ന സ്ഥാനം ആണ് സാങ്കേതിക വിദ്യ വളർന്നപ്പോൾ മിക്സി കൈയ്യടക്കിയത്. ഇപ്പോൾ മിക്സിയുടെ അഭാവം ഉണ്ടായാൽ അത്‌ പാചകത്തെ സാരമായി ബാധിക്കും എന്ന നില ആണ്.

മിക്സി ഉപോയിഗിക്കുന്നവർ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ആണ് മിക്സിയുടെ ബ്ലേഡ് കുറച്ച് കാലം കഴിയുമ്പോൾ മൂർച്ച കുറഞ്ഞു പോകുന്നത്. ഇതിനായി ഒരുപാട് കാശ് ചിലവാക്കിയാലും പലപ്പോഴും ഫലം കാണാറില്ല. പലരും ഇളക്ട്രോണിക് സാധനങ്ങൾ ശരിയാകുന്ന കടയിൽ എത്തുന്നത് തന്നെ ഈ ഒരു ആവിശ്യത്തിനായി ആണ്.എന്നാൽ ഇതിനുള്ള പരിഹാരം നമ്മുക്ക് വീട്ടിൽ തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളു.പലർക്കും അത്‌ അറിയില്ല.

ഇതിനായി ഉള്ള രണ്ടു പ്രകൃതിദതമായ വഴികൾ ഉണ്ട്. ഒന്നാമത്തേത് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞു വെറുതെ വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു കളയുന്ന വസ്തു ആണ് മുട്ടത്തോട് എന്ന് പറയുന്നത്. ഈ മുട്ടത്തോട് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നത് ആണ്. മുട്ട തോട് മിക്സിയുടെ ജാറിൽ ഇട്ടു ഒന്ന് അടിച്ചു എടുക്കുക. നിർത്താതെ അടിക്കാൻ പാടില്ല. ഒന്ന് അടിച്ചു നിർത്തുക പിന്നെയും അടിക്കുക അങ്ങനെ മാത്രം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നത് ആണ്.

അതുപോലെ തന്നെ എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉപ്പ്. ഇത് ഉപയോഗിച്ചും ഈ പ്രെശ്നം പരിഹരിക്കാൻ കഴിയും. കല്ല് ഉപ്പ് ആണ് ഇതിന് ആവിശ്യം. ഒരു മിക്സിയുടെ ജാറിൽ കല്ല് ഉപ്പ് എടുക്കുക അതിന് ശേഷം അത്‌ നന്നായി മിക്സിയിൽ ഇട്ടു അടിക്കുക. ഒറ്റ പ്രാവിശ്യം തന്നെ നിർത്താതെ അടിക്കാതെ ഒന്ന് അടിച്ചു നിർത്തിയതിനു ശേഷം മാത്രം അടുത്ത പ്രാവിശ്യം അടിക്കുക. അതുപോലെ ആവിശ്യം കഴിഞ്ഞു ജാർ നന്നായി കഴുകാനും മറക്കല്ലേ. കാരണം ഉപ്പിന്റെ അംശം ഒട്ടും തന്നെ മിക്സിയുടെ ജാറിൽ ഉണ്ടാകാൻ പാടില്ല. കൂടുതൽ വിവരത്തിനായി വീഡിയോ കാണാം.

Leave a Reply