കുടുംബശ്രീ സ്‌കോളർഷിപ്പ്

കേന്ദ്ര സർക്കാർ കുടുംബശ്രീ വഴി നടത്തി വരുന്ന പദ്ധതി ആണ് “സ്ത്രീ സുരക്ഷാ ഭീമ യോജന”.ഈ പദ്ധതിയിൽ ആകുന്നവരുടെ രണ്ട് മക്കൾക്ക് 1200 രൂപ വീതം സ്കോളർഷിപ്പും നിരവധി ആനുകൂല്യങ്ങളും നിലവിൽ ലഭിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.കേന്ദ്രസർക്കാരിന്റെ സഹകരണത്തിൽ കുടുമ്പശ്രീ മിഷനും,ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ(LIC) യും ചേർന്ന് നടപ്പാക്കുന്ന വളരെ ഉപകാരപ്രദമായ ഒരു പദ്ധതി ആണ് “സ്ത്രീ സുരക്ഷാ ഭീമ യോജന”.അയൽക്കൂട്ടം അംഗങ്ങൾക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം നിലവിൽ ലഭിക്കുന്നത്.

“പ്രധാനമന്ത്രി ജീവൻജ്യോതി സുരക്ഷാഭീമ യോജനയും”,”പ്രധാനമന്ത്രി സുരക്ഷാഭീമ യോജനയും” ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ആണ് “സ്ത്രീ സുരക്ഷാ ഭീമ യോജന”.എന്നാൽ 2014 വർഷത്തിൽ ആവിഷ്കകരിച്ച പദ്ധതിയെ കുറിച്ച് കുടുംബശ്രീ അംഗങ്ങൾ കൂടി ആയിട്ടുള്ള നല്ലൊരു ശതമാനം ആളുകൾക്കും കൂടുതൽ അറിയില്ല എന്നത് ഒരു വാസ്തവം ആണ്,ഒരു അയൽക്കൂട്ടത്തിലെ ഒരു അംഗത്തിന്റെ 9 ,10 +1,+2 ക്‌ളാസുകളിൽ പഠിക്കുന്ന രണ്ടു വിദ്യാര്ഥികളായ മക്കൾക്ക് 1200 രൂപ വീതം പ്രതിവർഷം ഇരുവർക്കും ലഭിക്കുന്നതാണ്.18 മുതൽ 75 വയസ് വരെ ഉള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം.

കൂടാതെ അംഗം ആയിരിക്കുന്ന ഘട്ടത്തിൽ മരണപ്പെടുകയാണ് എങ്കിൽ 50,000 രൂപ വരെ കുടുംബത്തിന് ലഭിക്കുന്നതുമാണ്.എന്നാൽ 60 മുതൽ 65 വയസ് ആണ് മരണപ്പെടുന്ന അംഗത്തിന്റെ പ്രായം എങ്കിൽ 9,000 രൂപ കുടുംബത്തിന് ലഭിക്കുന്നതാണ്.66 മുതൽ 70 വയസിൽ മരണപ്പെടുന്ന അംഗത്തിന് 6000 രൂപ ആണ് ലഭിക്കുന്നത്,70 മുതൽ 75 വയസ് വരെ ഉള്ള അംഗത്തിന്റെ മരണത്തിനു 4000 രൂപ കുടുംബത്തിന് ലഭിക്കുക.സ്വാഭാവിക മരണത്തിന് മാത്രമാണ് സഹായം ലഭിക്കുക.അപകട മരണം ആണെങ്കിൽ നോമിനി ആയിട്ടുള്ള വ്യക്തിക്ക് 95,000 രൂപ ലഭിക്കുന്നതാണ്.

സ്ഥിര വൈകല്യം ആണ് അപകടത്തിൽ സംഭവിച്ചത് എങ്കിൽ 75,000 രൂപ സഹായ ധനം ആയി ലഭിക്കുന്നതാണ്.ഭാഗിക വൈകല്യത്തിന് 3,5500 രൂപ അംഗത്തിന് സഹായം ലഭിക്കുന്നതാണ്.ഈ പദ്ധതിയിൽ അംഗം ആകാനായി 342 രൂപ പ്രതിവർഷം അടച്ചിരിക്കണം.എന്നാൽ പകുതി തുക കേന്ദ്ര സർക്കാർ വഹിക്കുന്നതിനാൽ 172 രൂപ മതിയാകും.വളരെ ഉപകാരപ്രദമായ ഇ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply