ട്രൂ കാളർ ;ഉപയോഗിക്കുന്നവർ അറിയേണ്ട അപകടം കേരള പോലീസ് പറയുന്നു

കേരളത്തിലും പുറത്തുമായി ഓൺലൈൻ ആയി വായ്പ്പ നൽകിയ ശേഷം അമിത തുക തിരികെ ആവശ്യപ്പെട്ട് ആളുകളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നു എന്ന വാർത്ത നമ്മൾ ഓരോരുത്തരെയും ഞെട്ടിക്കുന്നതായിരുന്നു.വാർത്തകൾ പ്രകാരം തിരിച്ചടച്ചില്ല എന്ന രീതിയിൽ ഉള്ള സന്ദേശം ഉൽപഭോക്താവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന കോണ്ടാക്ടുകളിലേക്ക് അടക്കം അയച്ച് മാനസികമായി തളർത്തുന്ന രീതിയാണ് ഇത്തരക്കാർ ചെയ്തു വരുന്നത്.ഇതിനെതിരെ നിരവധി പരാതികൾ ആണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

പോലീസ് അന്വേഷണത്തിൽ മനസിലായത് ട്രൂ കാളർ മൊബൈൽ ആപ്പ് വഴി ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്ടുകൾ എടുക്കുകയും,കൂടാതെ ട്രൂ കാളർ വഴി ഉപാഭോക്താവിന്റെ ഫോണിൽ ലഭിക്കുന്ന മെസേജുകൾ വായിക്കുകയും അത് വഴി ആളുകളുടെ ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിച്ച ശേഷം അതിനനുസരിച്ച് വായ്‌പ്പാ ലഭ്യമാക്കുകയും ചെയ്യുന്നു.ട്രൂ കാളർ മൊബൈൽ ആപ്പിന് ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഫോണിലെ കോണ്ടാക്ടുകൾ എടുക്കാൻ സാധിക്കും അത് വഴി ഒരു സെൻട്രൽ ഡേറ്റ ബേസ് ഉണ്ടാക്കിയ ശേഷം ആണ് നമ്മുടെ ഫോണിൽ വരുന്ന കാളുകൾ ആരുടേത് ആണ് എന്ന് മനസിലാക്കി തരുന്നത്.

അത് വഴി ബാങ്കിൽ നിന്നും വരുന്ന അക്കൗണ്ട് സംബന്ധമായ മെസേജുകൾ ബാലൻസ് തുക എത്രയാണ് എന്നതടക്കം ട്രാക്ക് ചെയ്യപ്പെടുകയും എത്ര തുക അടക്കാൻ ശേഷി ഉള്ള ആൾ ആണ് എന്ന് മനസിലാക്കിയാണ് മേല്പപറഞ്ഞ രീതിയിൽ ഉള്ള ഓൺലൈൻ വായ്‌പ്പാ ആപ്പുകൾ വായ്പ്പകൾ ലഭ്യമാക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേരള പോലീസ് ഹൈ ടെക് സെൽ ഉദ്യോഗസ്ഥൻ ഇ എസ് ബിജുമോൻ പറയുന്നത് താഴെ വീഡിയോ കണ്ട് മനസിലാക്കാം.

Leave a Reply