പുതിയൊരു സംരംഭം ആരംഭിക്കുന്ന ആവശ്യങ്ങൾക്കായി സാധാരണക്കാർ ആയ ജനങ്ങൾ സർക്കാർ ഓഫീസുകൾ ബാങ്കുകൾ എന്നിവയിൽ ദിവസങ്ങൾലോളം ബുദ്ധിമുട്ടേണ്ട അവസ്ഥ നിലവിൽ ഉണ്ട് എന്നത് വിസ്മരിക്കാൻ ആകാത്ത ഒരു വസ്തുത ആണ്.എന്നാൽ എന്നാൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് മേൽപ്പറഞ്ഞ രീതിയിൽ ഉള്ള യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ വായ്‌പ്പാ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയുടെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.സംരംഭകത്വ വികസന പദ്ധതി വഴി ആണ് ഇത് സാധ്യമാകുന്നത്.
ഈടോ,ജാമ്യമോ,പരിശോധനകളോ ഇല്ലത്തെ തന്നെ വായ്‌പകൾ ലഭ്യമാക്കാൻ സംരംഭകത്വ വികസന പദ്ധതി വഴി സാധിക്കുന്നതാണ്.കൂടാതെ അപേക്ഷ നൽകി ഒരാഴ്ചക്കുള്ളിൽ തന്നെ ഈ തുക അപേക്ഷകന്റെ കയ്യിൽ എത്തിച്ചേരുന്നതാണ്.കേരള ഫിനാൻഷ്യൽ കോര്പ്പറേഷൻ ആണ് പദ്ധതി വഴി തുക ലഭ്യമാക്കുന്നത്.അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ അതേപടി മുഖവിലക്കെടുത്ത് മറ്റു പരിശോധനകൾ ഒന്നും തന്നെ ഇല്ലാതെ വായ്‌പ്പാ തുക അപേക്ഷകന് ലഭിക്കുന്നതാണ്.ഇതിനൊപ്പം തന്നെ വസ്തുവോ മറ്റു ജാമ്യമോ സംരംഭകത്വ വികസന പദ്ധതി മുഖേന ലഭിക്കുന്ന ലോണിനു ആവശ്യമില്ല എന്നത് പദ്ധതിയെ കൂടുതൽ ആകർഷകം ആക്കുന്നു.
ഇതിനൊപ്പം തന്നെ തുകയുടെ 50 ശതമാനം മുൻകൂർ ആയി അപേക്ഷകന് ലഭിക്കുന്നു.സ്ത്രീകൾ,ഭിന്ന ശേഷിക്കാർ എന്നിവർക്ക് വളരെ വേഗം വായ്‌പ്പാ തുക ലഭിക്കുന്നതാണ്.ഗൂഗിൾ പേ അടക്കം ഉള്ള നൂതന യു പി ഐ പേയ്‌മെന്റുകൾ മുഖേന മൂന്ന് വര്ഷ തിരിച്ചടവ് കാലാവധിയിൽ ആഴ്ച്ച തോറും തിരിച്ചടവും സാധ്യമാണ്.പദ്ധതി സംബന്ധിച്ചും,അപേക്ഷ സമർപ്പിക്കേണ്ട രീതി സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
