നിരവധി സർക്കാർ സർക്കാർ ഇതര വായ്‌പ്പാ പദ്ധതികളെ കുറിച്ചുള്ള പോസ്റ്റുകൾ നിങ്ങളുടെ മുന്നിൽ എത്തിച്ചിട്ടുണ്ട് എങ്കിലും,അവക്കെല്ലാം തന്നെ പലിശ ഈടാക്കപ്പെടുന്നുണ്ടായിരുന്നു.എന്നാൽ ചെറിയ സംരംഭങ്ങൾ തുടങ്ങാൻ ആയി പലിശ ഇല്ലാതെ വായ്‌പ്പാ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയെ കുറിച്ച് വിവരിക്കാൻ ആണ് ഈ പോസ്റ്റ്.പുതിയ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് പലിശ ഇല്ലാതെ 50,000 രൂപ വരെ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി പോസ്റ്റ് തുടർന്ന് വായിക്കുക.
നോൺ ഇന്ററസ്റ്റ് സെല്ഫ് എംപ്ലോയ്‌മെന്റ് ലോൺ സ്‌കീം എന്ന പേരിൽ ആണ് വായ്‌പ്പ ലഭിക്കുക.കേരളസർക്കാറിനു കീഴിൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിൽ രെജിസ്റ്റർ ചെയ്ത ആർക്കും ഈ ലോണിനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.മറ്റൊരു പ്രധാന കാര്യം ഈ ലോൺ ലഭിച്ചാലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾക്ക് യാതൊരു വിധ തടസവും ഉണ്ടായിരിക്കുന്നതല്ല.എന്നാൽ തൊഴിൽ രഹിത വേതനം ലഭിക്കുന്നതല്ല.ലോൺ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.
രെജിസ്റ്റർ ചെയ്തിരിക്കുന്ന എംബ്ലോയ്മെൻറ് എക്‌ചേഞ്ചിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്,വ്ദ്യാഭ്യാസ,വരുമാന രേഖകളും ആയി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.കോവിഡ് പശ്ചാത്തലത്തിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു വായ്‌പ്പാ പദ്ധതി കൂടി ആണ് ഇത്.പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.
