കോവിഡ് കാലത്ത് നിരവധി സഹായങ്ങളുമായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നമ്മുടെ അരികിൽ തന്നെയുണ്ട്. ഈ മഹാമാരിയോട് പോരാടുന്ന അതിജീവനത്തിന്റെ പാതയിൽ ഏറ്റവും കൂടുതൽ സാധാരണജനങ്ങളെ സഹായിക്കുന്നത് സർക്കാരിൻറെ ഈ സമയോചിതമായ ഇടപെടൽ തന്നെയാണെന്ന് പറയാതെ വയ്യ. വീണ്ടും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സർക്കാർ. നിരവധി ആളുകൾ കാത്തിരുന്ന പെൻഷൻ സഹായത്തെ പറ്റി ആണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
അടുത്തയാഴ്ച മുതൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 1600 രൂപ ബാങ്കിലും കൈകളിലും ആയാണ് ആളുകൾക്ക് ലഭിക്കാൻ പോകുന്നത്. അതോടൊപ്പം ഇനി കോവിഡ് മൂന്നാം തരംഗത്തിന് ആറു മാസം മാത്രമേ ബാക്കിയുള്ളൂ എന്നൊരു സങ്കടം വാർത്തയും കൂടി അറിയാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ എല്ലാവരും ഉദ്യെഗപൂർവ്വം കാത്തിരിക്കുന്ന ഒരു വാർത്തയാണ് ലോക്ക് ഡൗൺ വർദ്ധിപ്പിക്കുമോ എന്നുള്ളത്. അതിലും മുഖ്യമന്ത്രി ഒരു മറുപടി പറഞ്ഞിരിക്കുകയാണ്.
ഇപ്പോൾ കോവിഡ് ഭാഗമായി നടത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ ഗുണങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല. അത് അറിയണമെങ്കിൽ ഇനിയും കാത്തിരുന്നേ മതിയാവുകയുള്ളൂ. തുടർന്ന് നിലവിലുള്ള സാഹചര്യങ്ങൾ എങ്ങനെയാണെന്ന് നോക്കിയതിനു ശേഷം മാത്രമേ ഇളവുകൾ എന്തെങ്കിലും മാറ്റം വരുത്തണം വേണ്ടയോ എന്ന് തീരുമാനിക്കുക എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സർക്കാർ സഹായം ആണെങ്കിലും കേന്ദ്രസഹായം ആണെങ്കിലും അത് കയ്യിൽ ലഭിക്കുന്ന ആളുകൾക്ക് ബാങ്കിൽ ചെന്ന് എടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ നിലനിൽക്കുന്നത്.
ആ സാഹചര്യത്തിൽ റേഷൻകാർഡ് ഉടമകൾക്ക് ആയിരം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കേന്ദ്ര ഗവൺമെൻറ് കർഷകർക്ക് സഹായം ആയ മറ്റൊരു അറിയിപ്പുമായി എത്തിയിട്ടുണ്ട്.1200 രൂപ സബ്സിഡിയായി നൽകുന്നത് ആണ്. കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന പുതിയ ഈ സർക്കാർ പദ്ധതികളെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
