ഓൺലൈൻ വിദ്യാഭ്യാസ രീതി ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ലാപ്റ്റോപ്പുകളുടെ ആവശ്യവും കൂടി വരുന്ന സാഹചര്യം ആയിരുന്നു സംസ്ഥാനത്ത് നില നിന്നിരുന്നത്.ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ തന്നെ പദ്ധതികൾ ആരംഭിച്ചിരുന്നു.ഇതിൽ ഏറ്റവും സൗകര്യപ്രദമായി സാധാരണക്കാർക്ക് ഉപകര്ക്കുന്ന രീതിയിൽ ആവിഷ്ക്കരിക്കപ്പെട്ട പദ്ധതി ആയിരുന്നു കുടുമ്പശ്രീയും കെ എസ് എഫ് ഇ യും ചേർന്ന് നടപ്പിലാക്കിയ പദ്ധതി.ഈ പദ്ധതിയുടെ ആദ്യഘട്ട നടപടികൾ ഉദ്യോഗസ്ഥ തലങ്ങളിൽ ആരംഭിച്ചിരിക്കുകയാണ്.
രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ വിതരണം നടക്കുന്ന പദ്ധതിക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്.സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ ആണ് പദ്ധതിക്കുള്ള അപേക്ഷകൾ കെ എസ എഫ് ഇ യിൽ നിന്നും ആവശ്യമുള്ള അപേക്ഷ ഫോമുകൾ അയൽക്കൂട്ട അംഗങ്ങങ്ങളുടെ എണ്ണം അനുസരിച്ച് ലഭ്യമാകുന്നത്. കുടുംബശ്രീ യിൽ അംഗങ്ങൾ ആയവരുടെ മക്കൾക്കാകും ഈ ആനുകൂല്യം ലഭിക്കുന്നത്.കേരളത്തിലെ 50 ശതമാനം കുടുംബങ്ങളിലെ ഒരു അംഗം എങ്കിൽ കുടുംശ്രീ അംഗമായിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.
കെ എസ് എഫ് ഇ ചിട്ടി വഴി ആണ് പദ്ധതിക്ക് പണം ലഭിക്കുന്നത്.വിദ്യാശ്രീ ലാപ്ടോപ്പ് ചിട്ടി എന്ന പേരില് അറിയപ്പെടുന്ന ഈ പദ്ധതി പോലെ മറ്റൊന്ന് മുൻകാലങ്ങളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ചിട്ടിയിൽ ചേരുന്നതിനൊപ്പം ഒരു സുഗമ സേവിങ്സ് അക്കൗണ്ട് കൂടി ലഭ്യമാക്കി ആണ് പദ്ധതി നടപ്പിലാകുന്നത്.500 രൂപ മാസ അടവിൽ ലാപ്റ്റോപ്പുകൾ ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കിക്കുന്നു.
