രാജ്യത്തെ ചെറുകിട കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതി ആണ് “കിസാൻ മൻധൻ യോജന”.പദ്ധതി വഴി കർഷകർക്ക് മാസം തോറും 3000 രൂപ വരെ പെൻഷൻ തുകയായും ലഭിക്കുന്നു എന്നത് പദ്ധതിയുടെ മറ്റൊരു സവിശേഷത ആണ്.പെൻഷൻ ലഭിക്കുന്ന കർഷകന് മരണം സംഭവിക്കുകയാണ് എങ്കിൽ പെൻഷൻ തുക ജീവിത പങ്കാളിക്ക് 1500 രൂപ മാസം തോറും ലഭിക്കുന്നതാണ്.ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകി പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുന്നതാണ്.മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വകുപ്പിന് കീഴിലുള്ള അക്ഷയ,ജന സേവന കേന്ദ്രങ്ങൾ മുഖേന പദ്ധതിയിൽ അംഗങ്ങൾ ആകാൻ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
സംസ്ഥാനത്തെ 18 നും 40 നും ഇടയിൽ പ്രായം ഉള്ള കർഷകർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.തുല്യത ഉറപ്പ് വരുത്തിയിട്ടുളളതിനാൽ 3000 രൂപ വീതം അപേക്ഷന്റെ 60 വയസിന് ശേഷം മാസം തോറും ലഭിച്ച് തുടങ്ങുന്നതാണ്.എന്നാൽ അപേക്ഷകൻ പ്രായത്തിനനുസരിച്ച് ഒരു നിശ്ചിത തുക മാസം തോറും അടക്കേണ്ടതുണ്ട്.18 വയസ് ഉള്ള ഒരു വ്യക്തി പദ്ധതിയിൽ അംഗം ആകുമ്പോൾ 55 രൂപ വീതം മാസം തോറും അടക്കേണ്ടതുണ്ട്.ഓരോ പ്രായത്തിനനുസരിച്ച് വ്യക്തികൾ അടക്കേണ്ട തുകയുടെ തോത് അടങ്ങുന്ന സ്കെയിൽ ഉണ്ട്.അതിനനുസരിച്ച് ആണ് തുക അടക്കേണ്ടത്.29 വയസ് ഉള്ള ഒരു വ്യക്തി മാസം തോറും 100 രൂപ അടച്ചാണ് പദ്ധതിയിൽ അംഗങ്ങൾ ആകാണേണ്ടത്.
നാല്പതാം വയസിൽ പദ്ധതിയിൽ അംഗങ്ങൾ ആകേണ്ട വ്യക്തി അടക്കേണ്ടത് 200 രൂപയാണ്.18 വയസു മുതൽ 40 വയസ് വരെ 55 രൂപ മുതൽ 200 രൂപ വരെ എന്ന നിരക്കിൽ ആണ് തുക അടക്കേണ്ടത്.പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങളും,സംശയങ്ങളും അപേക്ഷാരീതിയും മനസിലാക്കാനായി താഴെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
