തക്കാളി കൃഷി ചെയ്യുന്നവരെ സംബന്ധിച്ചു അവർ നേരിടുന്നയിൽ പ്രധാനപ്പെട്ട രണ്ട് പ്രശ്ങ്ങളിൽ ഒന്ന് തക്കാളി തീരെ വലിപ്പം ഇല്ലാതിരിക്കുക.അത് പോലെ തന്നെ രണ്ടാമത്തെ പ്രശ്നം തക്കാളിയുടെ ഞെട്ടിന്റെ എതിർവശത്തായി കറുത്തിരിക്കുക എന്നതും ആണ്. ഒരു തക്കാളി ചെടിയിലെ തന്നെ വളരെ കുറച്ചു തക്കാളികൾക്ക് മാത്രമാകും പലപ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകുക.തക്കാളി വളരെ വലിപ്പം കുറഞ്ഞു തന്നെ പാകം ആകാതെ പഴുത്ത് ചീത്തയായി പോകുന്നതും പ്രശനങ്ങളിൽ ചിലതാണ്.കൂടുതൽ പേരും ഈ സാഹചര്യത്തിൽ ചെടി ഉപേക്ഷിക്കുകയോ,അല്ലെങ്കിൽ ആ കായ മാത്രം ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്.
ചെറിയ ചില കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് ശാശ്വത പരിഹാരം ഈ പ്രശ്ങ്ങളിൽ നിന്നും സാധ്യമാണ്.ഈ രണ്ടു പ്രശ്ങ്ങളെയും നേരിടാൻ ഒരു പോംവഴി ആണ് ഉള്ളത്.മണ്ണിലെ കാൽസ്യത്തിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന ഈ പ്രശ്നത്തെ പരിഹരിക്കാനായി എന്തൊക്കെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്,മണ്ണിലെ പി എച് ന്റെ വ്യത്യാസം മൂല വളം വലിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഈ ഘട്ടങ്ങളെ കുമ്മായം ഇട്ടു കൊടുത്ത് കൊണ്ട് നേരിടാൻ സാധിക്കുന്നതാണ്.അൽപ്പം കുമ്മായം ചെടിയുടെ മൂട്ടിൽ ആയി വിതറി ഇട്ടു കൊടുക്കുക.ശേഷം ചെറുതായി മണ്ണിളക്കി മണ്ണിൽ ഒന്ന് ലയിപ്പിച്ചു ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക,
ചെടി നടുമ്പോൾ തന്നെ ഇവ ചേർത്ത് കൊടുക്കാറുണ്ട് എങ്കിലും 4 മാസത്തോളം കഴിയുമ്പോൾ ഇവയുടെ പോരായ്മ വീണ്ടും ഉണ്ടാകുന്നതാണ്.കുമ്മായം ലഭ്യമല്ലാത്തവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു വസ്തു മുട്ടത്തോട് ആണ്.കുമ്മായത്തിനു പകരമായി മുട്ടത്തോട് മിക്സിയിൽ പൊടിച്ചു ഇട്ടു കൊടുത്താൽ ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുന്നതാണ്.കൂടാതെ മുട്ട പുഴുങ്ങുമ്പോൾ ഉള്ള വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുത്താലും മണ്ണിലെ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാൻ സാധിക്കും.വെള്ളം തണുത്തതിനു ശേഷം ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കൂടുതൽ വ്യക്തത ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക
